മലയാളവിഭാഗം വിദ്യാർഥികളുടെയും അധ്യാപികമാരുടെയും നേതൃത്വത്തിൽ 2023 നവംബർ 23 രാവിലെ 9 മണിമുതൽ 10 മണി വരെ പി.വത്സല അനുസ്മരണം നടത്തി. രണ്ടാം വർഷ മലയാളം വിദ്യാർഥിനി ശ്രുതി അശോകൻ ചടങ്ങിന് സ്വാഗതമാശംസിച്ചു. മലയാളവിഭാഗം അധ്യക്ഷ ഡോ. സ്വപ്ന സി. കോമ്പാത്ത്, എഴുത്തച്ഛൻ പുരസ്കാരജേതാവും കേരളസാഹിത്യ അക്കാദമി പ്രസിഡണ്ടുമായ സാഹിത്യകാരിയുമായ പി. വത്സലയുടെ സാഹിത്യസംഭാവനകൾ വിദ്യാർഥികൾക്ക് പരിചയപ്പെടുത്തി. ടീച്ചറുടെ ആത്മകഥയായ കിളക്കാലത്തിൽ നിന്ന് മരണം ഒരു പരുന്ത് എന്ന അധ്യായം കുട്ടികൾ വായിച്ചു. മലയാള സാഹിത്യത്തിൽ വത്സലയുടെ വ്യതിരിക്തതകളെക്കുറിച്ച് മിസ്. ധന്യ പി.ബി ക്ലാസെടുത്തു. ഒന്നാംവർഷ മലയാള ബിരുദവിദ്യാർഥിനി ഷാനിയബേബി ചടങ്ങിന് നന്ദിയർപ്പിച്ചു.

Published On: November 23rd, 2023Categories: Malayalam Department Activities

Share This Story, Choose Your Platform!