സപ്തസദസ്സ് ഉദ്ഘാടനം
കൊടകര : സഹൃദയ കോളേജ് ഓഫ് അഡ്വാൻസ് സ്റ്റഡീസിലെ സപ്ത സദസ്സിന്റെ 2024- 2025 അക്കാദമിക വർഷത്തെ പ്രവർത്തന ഉദ്ഘാടനം ഗായകരായ ജോബൽ റോയും റൂഷേൽ റോയും ചേർന്ന് നിർവഹിച്ചു. കോളേജിലെ സർഗ പ്രതിഭാ സംഗമ വേദിയാണ് സപ്തസദസ്. കോളേജ് എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. ഫാ. ഡേവിസ് ചെങ്ങിനിയാടൻ അധ്യക്ഷനായ ചടങ്ങിൽ പ്രിൻസിപ്പാൾ ഡോ.ജോയ് കെ.എൽ, വൈസ് പ്രിൻസിപ്പാൾ ഡോ. കരുണ കെ, ഫിനാൻസ് ഓഫീസർ റവ. ഫാ. ആന്റോ വട്ടോലി സപ്തസദസ് ഭാരവാഹികളായ ഷിജി വി.കെ, ക്രിസ്റ്റഫർ ലൂയിസ്, നീതു നാസർ സപ്ത സദസിന്റെ വിദ്യാർത്ഥി പ്രതിനിധി മെറിൻ ബേബി എന്നിവർ പങ്കെടുത്തു. സഹൃദയ കോളേജിലെ പൂർവ്വവിദ്യാർഥിയും ഗായകനുമായ ജോബേൽ റോയ്, സീ ടിവി സരിഗമപ സെമി ഫൈനലിസ്റ്റ് മിസ്.റൂഷേൽ റോയ് എന്നിവരായിരുന്നു മുഖ്യാതിഥികൾ . തുടർന്ന് ഗാന വിരുന്നും സഹൃദയയുടെ വിദ്യാർത്ഥികൾ അവതരിപ്പിച്ച സംഗീത-നൃത്ത പ്രകടനങ്ങളും