സെപ്തംബര് 22, 23

 

റിപ്പോര്‍ട്ട്

സഹൃദയ കാമ്പസ് നേതൃത്വം  നല്‍കുന്ന സഹിതം ഇത്തവണ കേരള സാഹിത്യ അക്കാദമിയുടെ പങ്കാളിത്തത്തോടെ നടത്തി. പ്രൊഫ. വി.ജി തമ്പി ശില്പശാല ഡയറക്റ്ററായി. കേരള സാഹിത്യ അക്കാദമി  പ്രസിഡന്‍റ് വൈശാഖന്‍, സെക്രട്ടറി കെ.പി. മോഹനന്‍ എന്നിവര്‍, വി. ആര്‍ സുധീഷ് എന്നിവര്‍ ഉദ്ഘാടനദിവസം പങ്കെടുത്തു. സെന്‍ട്രല്‍ ഓഡിറ്റോറിയത്തില്‍ എല്ലാ വിദ്യാര്‍ത്ഥികളെയും സാക്ഷികളാക്കിക്കൊണ്ടാണ്‌ ഉദ്ഘാടനച്ചടങ്ങ് ആരംഭിച്ചത്.

സാഹിത്യ അക്കാഡമി പ്രസിഡന്‍റ് ശ്രീ. വൈശാഖന്‍ ഉദ്ഘാടനം നിര്‍വ്വഹിക്കുന്നു

ടി.ഡി. രാമകൃഷ്ണന്‍, ബെന്യാമിന്‍, കുരീപ്പുഴ ശ്രീകുമാര്‍, ആലങ്കോട് ലീലാകൃഷ്ണന്‍, ഡോ. എം.വി. നാരായണന്‍, സിവിക് ചന്ദ്രന്‍, അശോകന്‍ ചരുവില്‍, ഡോ. റോസി തമ്പി, ഡോ. പി. ഗീത എന്നിവരടക്കം ഒട്ടനവധി പ്രമുഖര്‍ പങ്കെടുത്തു. 125 പ്രതിനിധികളെ പ്രതീക്ഷിച്ച് തയ്യാറെടുപ്പുകള്‍ നടത്തിയെങ്കിലും 175 പ്രതിനിധികളാണ്‌ പങ്കെടുക്കാന്‍ നേരില്‍ ഹാജറായി രജിസ്റ്റര്‍ ചെയ്തത്. കെ.വി. മോഹന്‍കുമാര്‍ ഐഎഎസ് സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തു.

 

 

Published On: September 24th, 2017Categories: College News, Malayalam Department Activities

Share This Story, Choose Your Platform!