സഹൃദയയിൽ വേൾഡ് അനിമൽ വെൽഫെയർ ഡേ ആചരണം
കൊടകര : സഹൃദയ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ നേച്ചർ ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ വേൾഡ് അനിമൽ വെൽഫെയർ ഡേ ആചരിച്ചു. വിദ്യാർഥികളും അധ്യാപകരും പങ്കെടുത്ത ചടങ്ങിൽ പ്രാവുകളെ പറത്തി വിട്ടുകൊണ്ട് കോളേജ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ഡോ.ഡേവിസ് ചെങ്ങിനിയാടൻ പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. ജോയ് കെ.എൽ , വൈസ് പ്രിൻസിപ്പൽ ഡോ. കെ. കരുണ, നെയ്ച്ചർ ക്ലബ് ഭാരവാഹികളായ ജെഷ്മ ,റോസലിൻഡ് മാഞ്ഞൂരാൻ, മിസ്. ഷെറിൻ റോയ് ‘എന്നിവരും ക്ലബംഗങ്ങളും ചടങ്ങിൽ സന്നിഹിതരായിരുന്നു