സഹൃദയ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ്ൽ എൻ എസ് എസ് ന്‍റെയും ഐക്യൂഎസി യുടെയും സംയുക്താഭിമുഖ്യത്തിൽ അന്താരാഷ്ട്ര യോഗദിനം സമുചിതമായി ആചരിച്ചു 21-6-2024. പ്രിൻസിപ്പൽ ഡോ. ജോയ്. കെ .എൽ.ന്‍റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വെച്ച് കോളേജ് എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. ഫാ ഡേവിസ് ചെങ്ങിനിയാടൻ വിദ്യാർത്ഥികളെ കൊണ്ട് അനുലോമവിലോമ പ്രാണായാമം ചെയ്തു കൊണ്ട് ഉദ്ഘാടനം നിർവഹിച്ചു. ഇന്റർ യൂണിവേഴ്സിറ്റി യോഗാസന ചാംപ്യൻഷിപ് (വനിത) ഒന്നാം സ്ഥാനം കരസ്ഥമാക്കിയ സഹൃദയ കോളേജിന്‍റെ അഭിമാനമായ ഹിബ മറിയത്തിനെ തദവസരത്തിൽ ആദരിച്ചു. കാലിക്കറ്റ്‌ യൂണിവേഴ്‌സിറ്റി യോഗ ടീം കോച്ച് ശ്രീ. ബെന്നി മാസ്സർ മുഖ്യാതിഥി ആയിരുന്നു. കോളേജ് യോഗ ടീം അംഗങ്ങളായ മാധവ്, ഹിബ മറിയം, സ്വാതികൃഷ്ണ, സോന എന്നിവർ നയിച്ച യോഗ ഡെമോൺസ്‌ട്രേഷൻ പരിപാടിക്ക് മാറ്റു കൂട്ടി. വൈസ് പ്രിൻസിപ്പൽ ഡോ. കരുണ. കെ., എൻ എസ് എസ് പ്രോഗ്രാം ഓഫീസർ കെ ജയകുമാർ, ഐ ക്യൂഎസി അസ്സോസിയേറ്റ് കോഓർഡിനേറ്റർ സന്ധ്യ ഗോപിനാഥൻ, എൻ എസ് എസ് കോഓർഡിനേറ്റർ രശ്മി രാജൻ എന്നിവരും വിദ്യാർത്ഥികളോട് സംസാരിച്ചു.

Published On: June 21st, 2024Categories: College News, IQAC Activities, NSS Activities

Share This Story, Choose Your Platform!