ആന്റി റാഗിങ് ബോധവൽക്കരണ സെമിനാർ
സഹൃദയ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ ആന്റി റാഗിങ് വാരാചരണത്തോടനുബന്ധിച്ച് മുഴുവൻ വിദ്യാർത്ഥികൾക്കും ആന്റി റാഗിങ് ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. കൊടകര SHO ശ്രീ ബാബു കെ പരിപാടി ഉദ്ഘാടനം ചെയ്തു. റാഗിങ് എന്താണെന്നും അതിന്റെ നിയമ വശങ്ങളും നടപടിക്രമങ്ങളും അദ്ദേഹം കുട്ടികളുമായി സംവദിച്ചു. ASI ബിനു പൗലോസ് ക്ലാസ്സ് നയിച്ചു. പ്രസ്തുതചടങ്ങിൽ കോളേജ് എക്സിക്യൂട്ടീവ് ഡയറക്ടർ റവ. ഡോ. ഡേവിസ് ചെങ്ങിനിയാടൻ, പ്രിൻസിപ്പൽ ഡോ.മാത്യു പോൾ ഊക്കൻ, വൈസ് പ്രിൻസിപ്പൽ ഡോ.റാണി എം.ജെ, ഫിനാൻസ് ഓഫീസർ റവ ഫാ ആന്റോ വട്ടോലി, ആന്റി റാഗിങ് സെൽ കൺവീനർ പ്രൊ.ചന്ദ്രശേഖരൻ കെ .പി എന്നിവർ സംസാരിച്ചു.