നാഷണൽ വെബിനാർ നവംബർ 2021

 

 

സഹൃദയ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് കൊടകര , മലയാള വിഭാഗം “സിനിമ : ആഖ്യാനം , സംസ്കാരം ” എന്ന വിഷയത്തിൽ 2021 നവംബർ 6 ന് സംഘടിപ്പിച്ച സെമിനാർ മൂന്ന് സെഷനുകളായാണ് പൂർത്തിയായത്.

 

ഉദ്ഘാടനസെഷൻ (10am – 12 )

രണ്ടാം വർഷ മലയാളം വിദ്യാർഥി മരിയ പ്രാർത്ഥനാഗീതം ആലപിച്ചു കൊണ്ട് തുടങ്ങിയ വെഷനിൽ

വകുപ്പധ്യക്ഷ ശ്രീമതി ഉഷാകുമാരി സി.സി. സ്വാഗതമാശംസിച്ച ചടങ്ങിൽ കോളേജിന്റെ  എക്സിക്യൂട്ടീവ് ഡയറക്ടർ റവ. ഫാദർ ഡോ. ഡേവിസ് ചെങ്ങിനിയാടൻ അധ്യക്ഷത വഹിച്ചു.

പ്രിൻസിപ്പാൾ, വൈസ് പ്രിൻസിപ്പാൾമാർ എന്നിവർ ആശംസയർപ്പിച്ചു. മധുരൈ കാമരാജ് യൂണിവേഴ്സിറ്റി മലയാളവിഭാഗം അധ്യക്ഷൻ ഡോ.പി. ജിതേഷ് സെമിനാർ ഉദ്ഘാടനം ചെയ്തു. ഡോ. സ്വപ്ന സി. കോമ്പാത്ത് പരിപാടി അവതരിപ്പിച്ചു. ശ്രീമതി വിൻസി ടി.വി നന്ദി പ്രകാശിപ്പിച്ചു.

 

രണ്ടാമത്തെ സെഷനിൽ ചലച്ചിത്രാഖ്യാനത്തിലെ സാംസ്കാരികവിനിമയങ്ങൾ എന്ന മുഖ്യപ്രബന്ധമവതരിപ്പിച്ചത് തേവര എസ് എച്ച് കോളേജിലെ മലയാളം അധ്യാപകനായ ഡോ വിഷ്ണുരാജ് പി. ആണ്. അധ്യക്ഷ ഉഷാകുമാരി ടീച്ചറായിരുന്നു. വിൻ സി.ടി.വി. അവതരിപ്പിച്ച പരിപാടിയിൽ അനൂപ് എം.ആർ സ്വാഗതവും ശ്രീമതി ഷിജി വി.കെ. നന്ദിയും അർപ്പിച്ചു.

 

മൂന്നാമത്തെ പ്രബന്ധാവതരണം നടന്നു സെഷനിൽ വിവിധ യൂണിവേസ്ഴ്സിറ്റിയിൽ ഗവേഷണം ചെയ്യുന്ന ഗവേഷകരും അസിസ്റന്റ് പ്രൊഫസർമാരുമാണ്  പ്രബന്ധമവതരിപ്പിച്ചത്. വർക്കല എസ് എൻ കോളേജ് മലയാളവിഭാഗം അധ്യാപിക ഡോ. നിത്യ പി വിശ്വം അധ്യക്ഷതവഹിച്ച ചടങ്ങിന് ഡോ. സ്വപ്ന സി. കോമ്പാത്ത് സ്വാഗതവും ആൽബർട്ട് കെ.എ. (സെക്രട്ടറി , മലയാളം അസോസിയേഷൻ ) നന്ദിയും പറഞ്ഞു. ശ്രീമതി ഷിജി വി.കെയാണ് സെഷൻ അവതരിപ്പിച്ചത്.

 

പ്രബന്ധമവതരിപ്പിച്ചവർ

 

  1. പ്രവീണ നാരായണൻ

ഗവേഷക

വിമല കോളേജ് തൃശൂർ

 

വിഷയം: കമ്പ്യൂട്ടർ ഗ്രാഫിക്സ്: മലയാള സിനിമയും സാധ്യതകളും

 

  1. സ്വാതി. കെ.പി.

ഗവേഷക

വിമല കോളേജ് തൃശൂർ

 

വിഷയം: പാരിസ്ഥിതിക സ്ത്രീവാദം വൈശാലി എന്ന സിനിമയിലെ ഗാനങ്ങളെ അടിസ്ഥാനമാക്കിയുള്ള അന്വേഷണം

 

3.വിജിത.പി.

അസിസ്റ്റന്റ് പ്രൊഫസർ

സെന്റ് മേരീസ് കോളേജ് തൃശൂർ

 

വിഷയം: രസാവിഷ്കാരം: ജി. അരവിന്ദന്റെ സിനിമകളിൽ

 

4.ഗ്രീഷ്മ ജോർജ്

ഗവേഷക

യു.സി. കോളേജ് ആലുവ

 

വിഷയം: ആത്മകഥകൾ സിനിമയാകുമ്പോൾ : ആമി സിനിമയെ മുൻനിർത്തിയുള്ള വിശകലനം

 

5.ഫെമി ജോഷി

ഗവേഷക

യു.സി. കോളേജ് ,ആലുവ

 

വിഷയം: മലയാളസിനിമയും മാറുന്ന നായകസങ്കല്പവും : കളയെ മുൻ നിർത്തിയുള്ള വിശകലനം

 

 

  1. ഷിൻറ ജി. നെല്ലായി

അസിസ്റ്റന്റ് പ്രൊഫസർ

പ്രജ്യോതി നികേതൻ കോളേജ് പുതുക്കാട്.

വിഷയം: : വഴിമാറുന്ന നായക സ്വഭാവസങ്കല്പങ്ങൾ: ജോജി സിനിമ ആസ്പദമാക്കിയുള്ള

മന:ശാസ്ത്രപഠനം

 

  1. സിനി.വി.

അസിസ്റ്റന്റ് പ്രൊഫസർ

മലയാളവിഭാഗം പ്

എസ്.എൻ. കോളേജ് വർക്കല

വിഷയം: പത്മരാജൻ കഥയിലെ ക്യാമറ കാഴ്ചകൾ.

 

  1. . ശരണ്യ വി.എസ്

ഗവേഷക

എസ്.എൻ കോളേജ് കൊല്ലം

വിഷയം: തീരദേശ സംസ്കൃതിയുടെ ചിത്രണം തിര മലയാളത്തിൽ

 

  1. ഷീന സാറാ വിന്നി

അസിസ്റ്റന്റ് പ്രൊഫസർ

സഹൃദയ കോളേജ് ഓഫ് അഡ്വാൻസ്‌ഡ് സ്റ്റഡീസ്, കൊടകര

വിഷയം: ആംഗലേയ ശീർഷകങ്ങളും മലയാളസിനിമയും: സ്ഥാനീയ സംസ്കൃതിയുടെ ബഹിർസ്ഫുരണം

 

  1. അനൂപ് എം. ആർ

 

അസിസ്റ്റന്റ് പ്രൊഫസർ, സഹൃദയ കോളേജ് ഓഫ് അഡ്വാൻസ്ഡ്  സ്റ്റഡീസ്

 

വിഷയം :അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന സിനിമാ ഗാനങ്ങൾ

 

11.പി.കെ.സുമേഷ്

അസിസ്റ്റൻ്റ് പ്രൊഫസർ

എസ്.എൻ. കോളേജ്

വർക്കല

വിഷയം: ചലച്ചിത്ര ഗാനങ്ങളിലെ പ്രകൃതിബിംബങ്ങൾ

 

Published On: November 16th, 2021Categories: College News, Malayalam Department Activities

Share This Story, Choose Your Platform!