തീയതി: 19th – 26th -06-2021

2021 ലെ വായനാവാരവുമായി ബന്ധപ്പെട്ട് സഹൃദയ മലയാളവിഭാഗം കോളേജിലെ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കുമായി പുസ്തകനിരൂപണമത്സരം നടത്തി. 21 വിദ്യാര്‍ത്ഥികളാണ്‌ മത്സരത്തില്‍ പങ്കെടുത്തത്. തിരഞ്ഞെടുത്ത അഞ്ച് നോവലുകളില്‍ നിന്ന് ഏതെങ്കിലും ഒന്ന് തിരഞ്ഞെടുത്ത് അഞ്ചുപേജില്‍ കവിയാതെയാണ്‌ നിരൂപണം തയ്യാറാക്കേണ്ടിയിരുന്നത്. 1. മഞ്ഞ്, 2. ഒരു സങ്കീര്‍ത്തനം പോലെ, 3. അഗ്നിസാക്ഷി, 4. നൂറുസിംഹാസനങ്ങള്‍, 5. ബാല്യകാലസഖി എന്നിവയായിരുന്നു നോവലുകള്‍. സമര്‍പ്പിക്കപ്പെട്ടതില്‍ മികച്ച 5 എണ്ണം തിരഞ്ഞെടുക്കുകയും അവരുമായി ഗൂഗിള്‍ മീറ്റ് വഴി വിധികര്‍ത്താക്കളുടെ പാനല്‍ ചോദ്യോത്തരവേള സംഘടിപ്പിക്കുകയും ചെയ്തതിന്‍റെ അടിസ്ഥാനത്തില്‍ വിജയികളെ തിരഞ്ഞെടുക്കുകയും ചെയ്തു.

അഞ്ചാം സെമസ്റ്റര്‍ ബി.എസ്.സി. കെമിസ്ട്രി വിദ്യാര്‍ത്ഥിനി അനുമരിയ ഒന്നാം സ്ഥാനവും രണ്ടാം സെമസ്റ്റര്‍ വിദ്യാര്‍ത്ഥിനി ഹരിത കെ. രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ഒന്നാം സമ്മാനമായ 500 രൂപയും രണ്ടാം സമ്മാനമായ 300 രൂപയും കോളേജ് ഓഫീസില്‍നിന്ന് അയച്ചുനല്‍കി.

 

Published On: June 27th, 2021Categories: College News, Malayalam Department Activities

Share This Story, Choose Your Platform!