പ്ലാസ്റ്റിക് നിർമ്മാർജന യജ്ഞം – മാതൃകയായി സഹൃദയ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ്

കൊടകര : സഹൃദയ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ ബി എ മലയാളം, ഇംഗ്ലീഷ് , മീഡിയ സ്റ്റഡീസ് , ബി.ബി.എ വിദ്യാർത്ഥികൾ കാലിക്കറ്റ് യൂണിവേഴ്സിറ്റി സോഷ്യൽ സർവ്വീസ് പ്രോഗ്രാമിന്‍റെയും ഉന്നത് ഭാരത് അഭിയാൻ (UBA) പദ്ധതിയുടെ ഭാഗമായി മറ്റത്തൂർ പഞ്ചായത്തിലെ 12 വാർഡിൽ കടംബോഡ് പ്രദേശത്തു നിന്നും ഒക്ടോബർ 4, 5 തിയ്യതികളിലായി ഉപയോഗശൂന്യമായ പ്ലാസ്റ്റിക് കുപ്പികൾ ശേഖരിച്ചു പൊതു സ്ഥലത്തെ പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കുന്നതിനു വേണ്ടി മത്സ്യരൂപത്തിലുള്ള ശില്പം നിർമ്മിച്ചു. വാർഡ് മെമ്പർ സുമിത ഗിരി പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. 2023-2024 അക്കാദമിക വർഷം സഹൃദയയിലെ വിദ്യാർഥികൾ നടത്തിയ സർവേയുടെ തുടർ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ശില്പം നിർമിച്ചത്. തദ്ദേശവാസികളുടെ സഹകരണത്തോടെ നിർമ്മിച്ച ഈ ശില്പത്തിന്‍റെ പ്രവർത്തനോദ്ഘാടനം സഹൃദയ കോളേജ് ഫിനാൻസ് ഓഫീസർ റവ. ഫാ. ആന്‍റോ വട്ടോലി നിർവഹിച്ചു. വാർഡ് മെമ്പർ ശ്രീമതി സുമിത ഗിരി. ചടങ്ങിൽ അധ്യക്ഷത വഹിച്ചു. അധ്യാപകർ, വിദ്യാർഥികൾ, വാർഡിലെ കുടുംബശ്രീ, ഹരിതകർമസേന, അംഗനവാടി പ്രവർത്തകർ എന്നിവരും സന്നിഹിതരായിരുന്നു

 

Published On: October 4th, 2024Categories: College News, Featured News

Share This Story, Choose Your Platform!