സഹൃദയ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് മലയാളവിഭാഗത്തിന്റെയും ഐ. ക്യൂ എ. സിയുടെയും തൃശ്ശൂർ ലിറ്റററിഫോറത്തിന്റെ യും നേതൃത്വത്തിൽ എഴുത്തച്ഛൻ പുരസ്കാരജേതാവായ ഡോ. എസ്.കെ. വസന്തനെ ആദരിച്ചു.
“എനിക്കപ്പുറം ഒരു ലോകമുണ്ട്. സ്കൂളിലേക്ക് നടക്കുമ്പോൾ ഞാൻ കണ്ടറിഞ്ഞത്. മൗനത്തിന്റെ വാത്മീകങ്ങളിലേക്ക് സ്വയം ഉറഞ്ഞു പോകാതിരിക്കുക. അനുകമ്പയും കാരുണ്യവും വളർത്തിയെടുക്കുക. നിങ്ങളുടെ സന്തോഷവും ദുഃഖവും മറ്റുള്ളവരിലേക്കെത്തിക്കുമ്പോ ഴേ മനുഷ്യത്വം പൂർണ്ണമാകൂ” എന്നാണ് ആദരവേറ്റു വാങ്ങിയ ഡോ. എസ്. കെ. വസന്തൻ മറുമൊഴിയായി പറഞ്ഞത്. കോളേജ് എക്സിക്യൂട്ടീവ് ഡയറക്ടർ റവ. ഡോ. ഡേവിസ് ചെങ്ങിനിയാടൻ, പ്രിൻസിപ്പൽ ഡോ. മാത്യു പോൾ ഊക്കൻ, കേരള സാഹിത്യ അക്കാദമി സെക്രട്ടറി സി.പി. അബൂബക്കർ , അന്താരാഷ്ട്ര പുസ്തകോത്സവം പ്രോഗ്രാം ഓഫീസർ സുനിൽ , സഹൃദയ കോളേജ് വൈസ് പ്രിൻസിപ്പൽമാരായ ഡോ. റാണി എം.ജെ. , ഡോ. ജോയ് കെ.എൽ, ഐ. ക്യൂ എ സി. കോർഡിനേറ്റർ ഡോ. കരുണ കെ. തൃശ്ശൂർ ലിറ്ററി ഫോറം ഭാരവാഹികളായ കെ. ഉണ്ണിക്കൃഷ്ണൻ, ശ്രീജ നടുവം, ആർട്സ് വിഭാഗം ഡീൻ ഡോ. സനിൽ രാജ് ജെ. അധ്യാപികമാരായ ഡോ. സ്വപ്ന സി. കോമ്പാത്ത്, ഷീന സാറാ വിന്നി , ഷിജി. വി.കെ. മലയാളം അസോസിയേഷൻ സെക്രട്ടറി സ്വർണ . സി.വി. എന്നിവർ പങ്കെടുത്തു