19/06/2015
വായനാവാരം – ഉദ്ഘാടനം

ദേശീയ അദ്ധ്യാപക അവാര്‍ഡ് ജേതാവും പ്രശസ്ത എഴുത്തുകാരനും സിനിമാ പ്രവര്‍ത്തകനുമായ പി.കെ.ഭരതന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. വായനയുടെ പ്രസക്തിയെക്കുറിച്ച് ഒരു മണിക്കൂര്‍ കുട്ടികളുമായി സംവദിച്ചു.

ഓഡിറ്റോറിയം വിവിധ എഴുത്തുകാരെക്കുറിച്ചുള്ള കുറിപ്പുകള്‍ കൊണ്ട് അലങ്കരിച്ചു. വിദ്യാര്‍ത്ഥികളാണ്‌ ഇതിന്‌ നേതൃത്വം നല്‍കിയത്.

22/06/2015

  • വായനാവാരത്തോടനുബന്ധിച്ച് പ്രാഥമിക റൌണ്ട് പ്രശ്നോത്തരി മത്സരം സംഘടിപ്പിച്ചു. 22 ടീമുകള്‍ (44 കുട്ടികള്‍) പങ്കെടുത്തു. മലയാളം, സാഹിത്യം, ലിറ്ററേച്ചര്‍, കേരള സംസ്കാരം എന്നിവയെ അടിസ്ഥാനപ്പെടുത്തിയുള്ള ചോദ്യങ്ങളാണ്‌ ഉള്‍പ്പെടുത്തിയിരുന്നത്. 7 ടീമുകള്‍ അവസാന റൌണ്ടിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു.

24/06/2015

  • വിവിധ പ്രാദേശിക ഭാഷാഭേദങ്ങളിലുള്ള വായന സംഘടിപ്പിച്ചു
  • പ്രശ്നോത്തരിയുടെ അവസാന റൌണ്ട് മത്സരം 24/06/2015 ല്‍ നടന്നു. ബി.എസ്.സി സൈക്കോളജി 1 ഉം 2 ഉം സ്ഥാനങ്ങള്‍ കരസ്ഥമാക്കി

25/06/2015

  • പുസ്തകാസ്വാദന മത്സര വിജയികളെ തിരഞ്ഞെടുത്തു. മലയാളം, ഹിന്ദി എന്നീ ഭാഷകളില്‍ ആസ്വാദനക്കുറിപ്പുകള്‍ ലഭിച്ചു. 14 എന്‍ട്രികളില്‍ നിന്നും രണ്ടെണ്ണം സമ്മാനാര്‍ഹമായി. വിജയികള്‍ക്ക് 26/06/2015 ന്‌ സമ്മാനം നല്‍കി
Published On: June 26th, 2015Categories: College News, Malayalam Department Activities

Share This Story, Choose Your Platform!