സഹൃദയ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ വിജ്ഞാനോത്സവം സംഘടിപ്പിച്ചു. ഈ വർഷം നടപ്പിലാക്കുന്ന FYUGP യുടെ ആദ്യ ബാച്ച് വിദ്യാർഥികളെ സ്വീകരിക്കുവാൻ വിപുലമായ പരിപാടികളാണ് സഹൃദയ കോളേജ് ഒരുക്കിയത്. ജൂലൈ 1 ന് രാവിലെ 9.30 ന് ആരംഭിച്ച പരിപാടിയിൽ ഇരിഞ്ഞാലക്കുട രൂപതാ ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ, സഹൃദയ കോളേജ് മാനേജർ മോൺ. വിൽസൺ ഈരത്തറ, കോളേജ് എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. ഫാ. ഡേവിസ് ചെങ്ങിനിയാടൻ, പ്രിൻസിപ്പൽ ഡോ. ജോയ് കെ.എൽ , വൈസ് പ്രിൻസിപ്പൽ ഡോ. കരുണ കെ., ഫിനാൻസ് ഓഫീസർ റവ. ഫാ ആന്‍റോ വട്ടോലി,,പി.ടി.എ പ്രസിഡണ്ട് തോമസ് മാത്യു എന്നിവർ വിദ്യാർഥികളെയും രക്ഷിതാക്കളെയും അഭിസംബോധന ചെയ്തു.
സംസ്ഥാനതല FYUGP ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുന്നതിന്‍റെ തത്സമയ പ്രക്ഷേപണം ഉണ്ടായിരുന്നു. വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കുമായി നാലുവർഷ ബിരുദത്തെക്കുറിച്ചുളള ഓറിയൻ്റേഷൻ ക്ലാസ് സംഘടിപ്പിച്ചു. ഈ അക്കാദമികവർഷത്തെ കോളേജ് ഹാൻഡ് ബുക്കിന്‍റെ പ്രകാശനം മാനേജർ നിർവഹിച്ചു. തുടർന്ന് പ്രശസ്ത മോട്ടിവേഷണൽ സ്പീക്കർ പ്രവീൺ ചിറയത്തിന്‍റെ പ്രഭാഷണവും വിദ്യാർഥികളുടെ കലാപരിപാടികളും അരങ്ങേറി.