സഹൃദയ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് വിദ്യാർത്ഥികളും കാലിക്കറ്റ് യൂണിവേഴ്സിറ്റി താരങ്ങളുമായ ജീവൻ ജോസ് ജോജി, സവിത് എം എന്നിവർ സ്പെയിനിലെ ആന്റി ക്വയറിൽ വച്ച് നടക്കുന്ന വേൾഡ് യൂണിവേഴ്സിറ്റി മത്സരത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. കോട്ടയം കൂരോപടയിൽ മറങ്ങട്ടു ഒറ്റതയിൽ വീട്ടിൽ ജോജി വർഗീസിന്റെയും അന്നമ്മ ജോജിയുടെയും മകനാണ് ജീവൻ ജോസ് ജോജി. മലപ്പുറം വെളികുന്നിൽ കുളങ്ങരശേരിയിൽ വീട്ടിൽ അനിൽകുമാർ എം ധന്യ കെ എന്നിവരുടെ മകനാണ് സവിത് . എം. ഇരുവരും സബ് ജൂനിയർ, ജൂനിയർ, സീനിയർ, സ്കൂൾസ് ഗെയിംസ് ദേശീയ മത്സരങ്ങളിൽ കേരള ടീമിനെ പ്രതിനിധികരിച്ചിട്ടുണ്ട് . കാലിക്കറ്റ് യൂണിവേഴ്സിറ്റി ചരിത്രത്തിൽ ആദ്യമായി 2019 വർഷത്തെ ഓൾ ഇന്ത്യ യൂണിവേഴ്സിറ്റി ചാമ്പ്യൻഷിപ് കരസ്ഥമാക്കിയ പ്രകടനമാണ് ഇരുവർക്കും വേൾഡ് യൂണിവേഴ്സിറ്റി മത്സരത്തിലേക്കു വഴിയൊരുക്കിയത്. മുൻ ഇന്ത്യൻ മിലിറ്ററി ഹാൻഡ്ബാൾ ടീം താരവും സഹൃദയ കോളേജ് ഹാൻഡ് ബോൾ ടീം പരിശീലകനുമായ ഖാദർ. എസ്. ആണ് ഇവരുടെ പരിശീലകൻ.