സൂഫി ഖവ്വാലി സംഘടിപ്പിച്ചു

കൊടകര : സഹൃദയ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ നിസാമി സുൽത്താൻജി ബ്രദേഴ്സിന്‍റെ സൂഫി ഖവ്വാലി സംഘടിപ്പിച്ചു. സ് പിക് മാകെ (SPIC MACAY – സൊസൈറ്റി ഫോർ ദ പ്രമോഷൻ ഓഫ് ഇന്ത്യൻ ക്ലാസിക്കൽ മ്യൂസിക് ആൻഡ് കൾച്ചർ എമങ്ങ് യൂത്ത്) നടത്തിയ അവതരണത്തിൽ ഉർദുഭാഷയിലെ സൂഫി പാരമ്പര്യത്തിലുള്ള ഗസലുകൾ പരമ്പരാഗത വാദ്യങ്ങളോടൊപ്പം ആലപിച്ചു. തുടർന്ന് ഗായകസംഘത്തെ ആദരിച്ചു. സഹൃദയ കോളേജ് എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. ഫാ. ഡേവിസ് ചെങ്ങിനിയാടൻ, പ്രിൻസിപ്പൽ ഡോ. ജോയ് കെ എൽ., വൈസ് പ്രിൻസിപ്പൽ ഡോ. കെ. കരുണ, ഫിനാൻസ് ഓഫീസർ റവ. ഫാ. ആന്‍റോ വട്ടോലി, സ് പിക് മാകെ കോർഡിനേറ്റർ ഉണ്ണികൃഷ്ണൻ, കൊമേഴ്സ് & മാനേജ്‌മെന്‍റ് വിഭാഗം ഡീൻ പ്രൊഫ . വി.ജെ തോമസ് , സപ്തസദസ്സ് ഭാരവാഹികളായ മിസ്. ഷിജി.വി. കെ, മിസ്. ഷീന സാറാ വിന്നി, മിസ്. നീതുനാസർ എന്നിവർ പരിപാടിയിൽ സന്നിഹിതരായിരുന്നു.

 

Published On: October 4th, 2024Categories: College News, Featured News

Share This Story, Choose Your Platform!