വിവിധ മേഖലകളിൽ പ്രശസ്തരായ പണ്ഡിതരുടെ സംവാദ സദസ്സുകൾ വിദ്യാർത്ഥികൾക്കായി ഒരുക്കുന്ന പരിപാടിയാണിത്. ഉദ്ഘാടനവും ആരംഭ പ്രഭാഷണവും 2021 ജൂൺ 18 വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.30 നു ഗൂഗിൾ മീറ്റ് പ്ലാറ്റ്‌ഫോമിൽ നടന്നു. പ്രശസ്ത സാഹിത്യകാരിയും അദ്ധ്യാപികയുമായ ഡോ. മ്യൂസ്മേരി ജോർജ്ജ് ഉദ്ഘാടനം ചെയ്തു. ‘മഴ, സാഹിത്യം, സിനിമ’ എന്ന വിഷയത്തിൽ അവർ പ്രഭാഷണം നടത്തി. സഹൃദയ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിന്‍റെ എക്സിക്യൂട്ടീവ് ഡയറക്ടർ റവ. ഡോ. ഡേവിസ് ചെങ്ങിനിയാടന്‍റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കോളേജ് പ്രിൻസിപ്പൽ ഡോ. മാത്യു പോൾ ഊക്കൻ, വൈസ് പ്രിൻസിപ്പൽ ഡോ. റാണി എം. ജെ, മലയാള വിഭാഗം അദ്ധ്യക്ഷ ശ്രീമതി ഉഷാകുമാരി, എന്നിവർ സംസാരിച്ചു. ആശയസമ്പുഷ്ടമായ ചർച്ചകൾക്കൊടുവിൽ ഒന്നാം വർഷ മലയാളബിരുദ വിദ്യാർത്ഥി ആൽബർട്ട് നന്ദി പറഞ്ഞു. പറഞ്ഞുകൊണ്ട് യോഗം അവസാനിപ്പിച്ചു.

Published On: June 19th, 2021Categories: College News, Malayalam Department Activities, Uncategorized

Share This Story, Choose Your Platform!