തീയതി: 25-06-2021
കടല്‍വായന 2021-22 ന്‍റെ ഉദ്ഘാടനം സാഹിത്യ അക്കാദമി പുരസ്കാര ജേതാവും കവിയും യാത്രികനും എഡിറ്ററുമായ സഹൃദയ മുന്‍ ഭാഷാസാഹിത്യവിഭാഗം ഡീനുമായിരുന്ന പ്രൊഫ. വി.ജി. തമ്പി നിര്‍വ്വഹിച്ചു. വായന ഭാവിയുടെ ഗതിവിഗതികളെ നിര്‍ണ്ണയിക്കുന്നതില്‍ മുഖ്യപങ്കുവഹിക്കുമെന്ന കാര്യത്തില്‍ സംശയമൊന്നുമില്ലെന്നും സഹൃദയയിലെ മലയാളവിഭാഗം 2018 മുതല്‍ നടത്തുന്ന കടല്‍വായന ഏറെ ശ്രദ്ധേയമായൊരു തുടര്‍ച്ചയാണെന്നും പറഞ്ഞുകൊണ്ട് അദ്ദേഹം പരിപാടി ഉദ്ഘാടനം ചെയ്തു. എക്സിക്യൂട്ടീവ് ഡയറക്റ്റര്‍ റവ. ഫാ. ഡേവിസ് ചെങ്ങിനിയാടന്‍, പ്രിന്‍സിപ്പല്‍ ഡോ. മാത്യു പോള്‍ ഊക്കന്‍, വൈസ് പ്രിന്‍സിപ്പല്‍ ഡോ. റാണി എം.ജെ. എന്നിവര്‍ സന്നിഹിതരായിരുന്നു.
ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനി ഹരിത കെ. ‘അതിരാണിപ്പാടത്തെ മനുഷ്യരിലൂടെ’ എന്ന ശീര്‍ഷകത്തില്‍ എസ്.കെ. പൊറ്റക്കാട്ടിന്‍റെ ഒരു ദേശത്തിന്‍റെ കഥ എന്ന നോവലിനെ അടിസ്ഥാനമാക്കി കടല്‍വായനയുടെ 2021-22 അദ്ധ്യയന വര്‍ഷത്തെ ആദ്യ അവതരണം നടത്തി.