റിപ്പോര്‍ട്ട്

12-10-2021

സഹിതം ദേശീയ പ്രഭാഷണ പരമ്പര 2021-22, പ്രഭാഷണം 4

 

 

സഹൃദയ കോളേജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ് മലയാളവിഭാഗം നടത്തിവരുന്ന സഹിതം ദേശീയ പ്രഭാഷണ പരമ്പരയുടെ 2021-22 അദ്ധ്യയനവര്‍ഷത്തെ നാലാം പ്രഭാഷണം 2021 ഒക്റ്റോബര്‍ 12 ന്‌ ഉച്ചയ്ക്ക് 2:30 മുതല്‍ 3:30 ഡോ. ഷിനോയ് ജെസിന്ത് (അസി. പ്രൊഫ. ചരിത്രവിഭാഗം, മലബാര്‍ ക്രിസ്ത്യന്‍ കോളേജ്) നിര്‍വ്വഹിച്ചു. Remembering Gandhi and the changing notions of Indian Nationalism എന്ന വിഷയത്തിലാണ്‌ അദ്ദേഹം സം‍വദിച്ചത്.

75 ലധികം വിദ്യാര്‍ത്ഥികളും ഒപ്പം മലയാളവിഭാഗത്തിലെ അദ്ധ്യാപകരും പങ്കെടുത്ത പരിപാടിയ്ക്ക് മലയാളവിഭാഗം വകുപ്പദ്ധ്യക്ഷ മിസ്. ഉഷാകുമാരി സി.സി സ്വാഗതമാശംസിച്ചു. എക്സിക്യൂട്ടീവ് ഡയറക്റ്റര്‍ റവ. ഫാ. ഡേവിസ് ചെങ്ങിനിയാടന്‍ അദ്ധ്യക്ഷതവഹിച്ചു. പ്രിന്‍സിപ്പല്‍ ഡോ. മാത്യു പോള്‍ ഊക്കന്‍ ആശംസകള്‍ അറിയിച്ചു. സെക്രട്ടറി മിസ്. ഷിജി വി.കെ പ്രഭാഷകനെ പരിചയപ്പെടുത്തി. മലയാളം അസോസിയേഷന്‍ സെക്രട്ടറി ആല്‍ബര്‍ട്ട് കെ.എ നന്ദി പറഞ്ഞു.

Published On: October 13th, 2021Categories: College News, Malayalam Department Activities

Share This Story, Choose Your Platform!