തീയതി: 15-08-2021 

ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്‌ മുക്കാല്‍ നൂറ്റാണ്ട് പൂര്‍ത്തിയാവുന്ന വേളയില്‍ മലയാളവിഭാഗം സുപ്രസിദ്ധമായ സ്വാതന്ത്ര്യസമര പ്രഭാഷണങ്ങളുടെ പുനരവതരണമത്സരം സംഘടിപ്പിച്ചു. ഗാന്ധിജി, നെഹ്‍റു, സുഭാഷ് ചന്ദ്രബോസ് എന്നിവരുടെ പ്രഭാഷണങ്ങളില്‍ ഏതെങ്കിലും ഒന്ന് തിരഞ്ഞെടുത്ത് മൂന്ന് മിനിറ്റില്‍ എഡിറ്റ് ചെയ്യാതെ അവതരിപ്പിക്കാമെന്ന മാനദണ്ഡത്തിലാണ്‌ മത്സരം നടത്തിയത്.

മൂന്നുമിനിറ്റില്‍ കവിയാത്ത വീഡിയോകള്‍ അയച്ചുതന്ന് സഹൃദയയില്‍നിന്നുള്ള 18 പേരാണ്‌ പങ്കെടുത്തത്. താഴെപ്പറയുന്നവര്‍ വിജയികളായി തിരഞ്ഞെടുക്കപ്പെട്ടു.

ഒന്നാം സ്ഥാനം: അയ്ഷാ റഫീഖ് – രണ്ടാം വര്‍ഷ ബി.എസ്.സി. ജിയോളജി

രണ്ടാം സ്ഥാനം: സഞ്ജന എം – രണ്ടാം വര്‍ഷ ബി.എസ്.സി. കെമിസ്ട്രി

മൂന്നാം സ്ഥാനം: രൂപശ്രീ എം – രണ്ടാം വര്‍ഷ ബി.എസ്.സി.  സൈക്കോളജി

വിജയികളായ മൂന്നുപേര്‍ക്കും സമ്മാനത്തുക അക്കൌണ്ടിലേയ്ക്ക് ക്രെഡിറ്റ് ചെയ്തു.

Published On: August 16th, 2021Categories: College News, Malayalam Department Activities

Share This Story, Choose Your Platform!