മലയാളവിഭാഗം വിദ്യാർഥികളുടെയും അധ്യാപികമാരുടെയും നേതൃത്വത്തിൽ 2023 നവംബർ 9 രാവിലെ 9 മണിമുതൽ 10 മണി വരെ പ്രൊഫ. ബി. ഹൃദയകുമാരി അനുസ്മരണം നടത്തി. രണ്ടാം വർഷ മലയാളം വിദ്യാർഥിനി അമൽ കെ.ജെ ചടങ്ങിന് സ്വാഗതമാശംസിച്ചു. മലയാളവിഭാഗം അധ്യക്ഷ ഡോ. സ്വപ്ന സി. കോമ്പാത്ത്, ഭാഷാപണ്ഡിതയും സാഹിത്യകാരിയുമായ പ്രൊഫ .ബി. ഹൃദയകുമാരിയുടെ സാഹിത്യസംഭാവനകൾ വിദ്യാർഥികൾക്ക് പരിചയപ്പെടുത്തി. ആദിലക്ഷ്മി സി.ജി, അമ്മയോർമ്മകൾ എന്ന പുസ്തകത്തിൽ ബി.ഹൃദയകുമാരിയുടെ മകൾ ശ്രീദേവി പിള്ള എഴുതിയ ലേഖനം വായിച്ചു. ഒന്നാംവർഷ മലയാള ബിരുദവിദ്യാർഥിനി അക്ഷയ ഷാജി ചടങ്ങിന് നന്ദിയർപ്പിച്ചു.