സഹൃദയ കോളജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് കാലിക്കറ്റ് യൂണിവേഴ്സിറ്റി ബെസ്റ്റ് സ്പോർട്സ് കോളേജ് അവാർഡിൽ രണ്ടാo സ്ഥാനം. 2023 – 24 കലാലയ വർഷത്തിലെ കായിക രംഗത്തെ നേട്ടങ്ങളെ അടിസ്ഥാനമാക്കി ബെസ്റ്റ് സ്പോർട്സ് കോളേജ് അവാർഡുകൾ പ്രഖ്യാപിച്ചു. കാലിക്കറ്റ് സർവകലാശാലയിലെ നാലു സോണുകളിൽ  ബെസ്റ്റ് സ്പോർട്സ് കോളേജ് അവാർഡ്  രണ്ടാം സ്ഥാനം 2325  പോയിന്‍റുകളോടെ  കൊടകര സഹൃദയ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് സ്വന്തമാക്കി.  സർവകലാശാലയിലെ മുൻനിര കോളേജുകളെ എല്ലാം പിന്നിലാക്കി അൺ എയ്ഡഡ്   മേഖലയിൽ പ്രവർത്തിക്കുന്ന സഹൃദയ കോളേജിന്‍റെ രണ്ടാം സ്ഥാനത്തേക്കുള്ള  കടന്നു വരവ്  ഏറെ ശ്രദ്ധേയമായി.

പെൺകുട്ടികളുടെ വിഭാഗത്തിലും ആൺകുട്ടികളുടെ വിഭാഗത്തിലും  സഹൃദയ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് കൊടകര മൂന്നാം സ്ഥാനം  കരസ്ഥമാക്കി. കാലിക്കറ്റ്  യൂണിവേഴ്സിറ്റി വൈസ് ചാൻസലർ പ്രൊഫ: ഡോ. പി രവീന്ദ്രൻ സമ്മാനദാനം നിർവഹിച്ചു. മലപ്പുറം എഫ് സി  പരിശീലകൻ ജോൺ ചാൾസ് ഗ്രിഗറി മുഖ്യപ്രഭാഷണം നടത്തി. കാലിക്കറ്റ് സർവ്വകലാശാല സിൻഡിക്കേറ്റ് അംഗങ്ങളായ അഡ്വക്കേറ്റ് എം. ബി. ഫൈസൽ, ഡോ.വസുമതി ടി.ടി., ജെ. മാർട്ടിൻ, അനുരാജ് എ കെ. അന്താരാഷ്ട്ര ഫുട്ബോൾ താരം അനസ് എടത്തൊടിക എന്നിവർ വിജയികൾക്ക് ആശംസകൾ നേർന്നു സംസാരിച്ചു. യൂണിവേഴ്സിറ്റി കായിക വകുപ്പ് മേധാവി ഡോ.  സക്കീർ ഹുസൈൻ വി. പി. സ്വാഗതവും  രജിസ്ട്രാർ ഡോ. സതീഷ് ഇ.കെ അധ്യക്ഷതയുംവഹിച്ചു.

Published On: September 10th, 2024Categories: College News, Featured News

Share This Story, Choose Your Platform!