കേരളപ്പിറവിദിനാഘോഷം

കൊടകര: സഹൃദയ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് കേരളപ്പിറവിദിനാഘോഷം സമുചിതമായി ആഘോഷിച്ചു. കോളേജ് IQAC യുടെ സഹകരണത്തോടെ മലയാളവിഭാഗവും സ്പോർട്‌സ് അക്കാദമിയും സംയുക്തമായാണ് പരിപാടികൾ സംഘടിപ്പിച്ചത്. കോളേജ് എക്സിക്യൂട്ടീവ് ഡയറക്ടർ റവ.ഡോ. ഡേവിസ് ചെങ്ങിനിയാടൻ കേരളപ്പിറവിദിന സന്ദേശം നൽകി. ഭാഷയും പാരമ്പര്യവും നിലനിൽക്കുന്നതിനും മാനവികതയിലൂന്നിയ ഒരു സംസ്കാരം വളർത്തിയെടുക്കണമെന്നും അദ്ദേഹം വിദ്യാർഥികളോട് ആഹ്വാനം ചെയ്തു.
പ്രിൻസിപ്പൽ ഡോ. മാത്യു പോൾ ഊക്കൻ ഭാഷാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കവിതാലാപനം, നൃത്താവിഷ്കാരം , ജുഗൽബന്ദി . കേരളത്തിന്റെ ആയോധന കലയായ കളരിപ്പയറ്റ് പ്രദർശനം എന്നിവ സംഘടിപ്പിച്ചു. ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്‌സിൽ ഇടം നേടിയ സഹൃദയയിലെ കായികപ്രതിഭ അമൽബാബുവിന്റെ നേതൃത്വത്തിലായിരുന്നു കളരിപ്പയറ്റ് പ്രദർശനം നടത്തിയത്. വൈസ് പ്രിൻസിപ്പൽമാരായ ഡോ. റാണി എം.ജെ . ഡോ. ജോയ് കെ എൽ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു

Published On: November 1st, 2023Categories: IQAC Activities, Malayalam Department Activities

Share This Story, Choose Your Platform!