സഹൃദയ കോളേജ് മലയാളവിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ഫാദർ ജെറിൻ ലൂയിസ് സംവിധാനം ചെയ്ത കാവ്യചലച്ചിത്രം മിണ്ടാമഠത്തിന്റെ പ്രദർശനം സംഘടിപ്പിച്ചു. സഹൃദയ കോളേജ് എക്സിക്യൂട്ടീവ് ഡയറക്ടർ റവ.ഡോ. ഡേവിസ് ചെങ്ങിനിയാടൻ അധ്യക്ഷനായ ചടങ്ങിൽ ,കാവ്യത്തിന്റെ രചയിതാവും സർവ്വവിജ്ഞാനകോശം ഡയറക്ടറുമായ ഡോ. മ്യൂസ് മേരി ജോർജ് , സംവിധായകൻ പ്രിയനന്ദനൻ , പ്രൊഫ. ഐ. ഷൺമുഖദാസ്, കെ.സി. നാരായണൻ, പ്രൊഫ.വി.ജി.തമ്പിവർഗ്ഗീസാന്റണി,സഹൃദയ കോളേജ് പ്രിൻസിപ്പൽ ഡോ. മാത്യു പോൾ ഊക്കൻ , വൈസ് പ്രിൻസിപ്പൽമാരായഡോ. റാണി എം.ജെ. ഡോ. ജോയ് കെ.എൽ മലയാള വിഭാഗം മേധാവി ഡോ. സ്വപ്ന സി. കോമ്പാത്ത്, പ്രോഗ്രാം കോർഡിറ്റർ ധന്യ പി.ബി, ഷിജി. വി.കെ. വിദ്യാർഥി പ്രതിനിധികളായ ഹരിത കെ. ,മരിയ ജോമോൾ ഫ്രാൻസിസ് എന്നിവർ പങ്കെടുത്തു. തുടർന്നു നടന്ന ചടങ്ങിൽ മലയാളവിഭാഗം പ്രസിദ്ധീകരിച്ച സിനിമ: ആഖ്യാനം. സംസ്കാരം എന്ന പുസ്തകത്തിന്റെ പ്രകാശനം പ്രൊഫ. ഐ. ഷൺമുഖദാസ് നിർവഹിച്ചു.