ബെസ്റ്റ് ക്യാമ്പർ

കൊടകര സഹൃദയ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ എൻ എസ് എസ് വളണ്ടിയറും രണ്ടാം വർഷ ജിയോളജി ബിരുദ വിദ്യാർത്ഥിയും ആയ ശ്രീ.പവൻ.പി.വി.യെ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ എൻ എസ് എസ് വളണ്ടിയേഴ്സിനുള്ള ലീഡർഷിപ്പ് ക്യാമ്പ് “ദ്യുതി” യിൽ ബെസ്റ്റ് ക്യാമ്പർ ആയി തിരഞ്ഞെടുത്തു. കോളേജ് സെൻട്രൽ ആഡിറ്റോറിയത്തിൽ വെച്ചു നടന്ന ചടങ്ങിൽ കോളേജ് എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. ഫാ.ഡേവിസ് ചെങ്ങിനിയാടൻ ശ്രീ.പവൻ.പി.വി.യെ ആദരിച്ചു. പ്രിൻസിപ്പൽ ഡോ.ജോയ് കെ.എൽ., വൈസ് പ്രിൻസിപ്പൽ ഡോ.കരുണ കെ., ഫിനാൻസ് ഓഫീസർ റവ. ഫാ. ആന്‍റോ വട്ടോലി എന്നിവർ അനുമോദനങ്ങൾ അറിയിച്ചു സംസാരിച്ചു.

Published On: October 15th, 2024Categories: College News, Featured News

Share This Story, Choose Your Platform!