മലയാണ്മ 2023
കൊടകര: സഹൃദയകോളേജ് ഓഫ് അഡ്വാൻസ് സ്റ്റഡീസ് ദശാബ്ദിയാഘോഷത്തിന്റെ ഭാഗമായി മലയാളവിഭാഗം മെയ് 2 മുതൽ 11 വരെ സംഘടിപ്പിക്കുന്ന എക്സ്റ്റഷൻ ആക്ടിവിറ്റി മലയാണ്മ 2023 എന്ന ദശദിന ഓൺലൈൻ പരിപാടിയുടെഉദ്ഘാടനം കോളേജ് പ്രിൻസിപ്പൽ ഡോ. മാത്യുപോൾ ഊക്കൻ നിർഹിച്ചു. ലോകമെമ്പാടുമുള്ള പ്രവാസിമലയാളിക്കുട്ടികൾക്ക് കേരളത്തെക്കുറിച്ചും മലയാളത്തെക്കുറിച്ചുമുള്ള അറിവ് വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ചിരിക്കുന്ന ഈ പദ്ധതിക്ക് അദ്ദേഹം എല്ലാ ഭാവുകങ്ങളും നേർന്നു. യോഗാധ്യക്ഷനായ കോളേജ് എക്സിക്യൂട്ടീവ് ഡയറക്ടർ റവ.ഡോ. ഡേവിസ് ചെങ്ങിനിയാടൻ മലയാളത്തിന്റെ മാഹാത്മ്യത്തെ ഓർമിപ്പിക്കുകയും ജർമൻകാരനായ അർണോസ് പാതിരി മലയാളം പഠിച്ച് മലയാളത്തിൽ സാഹിത്യരചന നടത്തിയത് അനുസ്മരിക്കുകയും ചെയ്തു.കോളേജ് വൈസ്പ്രിൻസിപ്പൽമാരായ ഡോ. റാണി എം.ജെ, ഡോ. ജോയ് കെ.എൽ , IQAC കോർഡിനേറ്റർ ഡോ. കരുണ കെ.എന്നിവർ ചടങ്ങിന് ആശംസകളർപ്പിച്ച് സംസാരിച്ചു. മലയാള വിഭാഗം മേധാവി ഡോ. സ്വപ്ന.സി കോമ്പാത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന പരിപാടിയിൽ മലയാളവിഭാഗം അധ്യാപികമാരായ ഉഷാകുമാരി . സി.സി, ഷിജി വി.കെ , ധന്യ പി.ബി,ധന്യ . ഇ.ജെ .എന്നിവരും ബി. എ. മലയാളം വിദ്യാർഥികളും ചേർന്നാണ് ക്ലാസുകൾ കൈകാര്യം ചെയ്യുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 65 കുട്ടികളാണ്
മലയാണ്മ 2023 എന്ന സൗജന്യ സർട്ടിഫിക്കറ്റ് കോഴ്സിന് ചേർന്നിട്ടുള്ളത്. വിദ്യാർഥിപ്രതിനിധികളായ ഹരിത.കെ, ആദിലക്ഷ്മി .സി.ജി എന്നിവർ ഉദ്ഘാടന സെഷനിൽ പങ്കെടുത്തു.