16.11.2023 വ്യാഴാഴ്ച ഡെസിനിയൽ ഹാളിൽ വെച്ച് മലയാളം അസോസിയേഷന്റെ ഉദ്ഘാടനം , മലയാളം യൂണിവേഴ്സിറ്റി അസിസ്റ്റന്റ് പ്രൊഫസർ ഡോ. റോഷ്നി സ്വപ്ന പി. നിർവഹിച്ചു. കോളേജ് എക്സിക്യൂട്ടീവ് ഡയറക്ടർ റവ. ഡോ.ഡേവിസ് ചെങ്ങിനിയാടൻ അധ്യക്ഷത വഹിച്ചു. രണ്ടാം വർഷ മലയാളം വിദ്യാർഥി സ്വർണ്ണ സി.വിയെ ഈ അധ്യയന വർഷത്തിലെ അസോസിയേഷൻ സെക്രട്ടറിയായി തെരഞ്ഞെടുത്തു.പ്രിൻസിപ്പൽ സത്യവാചകം ചൊല്ലിക്കൊടുത്തു. ഭാഷാവാരാചരണത്തോടനുബന്ധിച്ച് നടത്തിയ വിവിധ മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനദാനം ചടങ്ങിൽ വിതരണം ചെയ്യപ്പെട്ടു.വിദ്യാർത്ഥികളുടെ കാവ്യാലാപനവും നാടൻപാട്ട് അവതരണവും ഉണ്ടായിരുന്നു. വൈസ് പ്രിൻസിപ്പൽ ഡോ. ജോയ് കെഎൽ, l QA C കോർഡിനേറ്റർ ഡോ. കെ  കരുണ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

Published On: November 16th, 2023Categories: Malayalam Department Activities

Share This Story, Choose Your Platform!