മലയാളവിഭാഗത്തിന്റെ സേവനങ്ങൾ പ്രാദേശിക സമൂഹത്തിനും കൂടി ലഭ്യമാകണമെന്ന ആശയത്തോടെ കൊടകര  കേന്ദ്ര ലൈബ്രറിയുമായി ബന്ധപ്പെട്ട് വനിതാവേദി പ്രവർത്തകർക്കും കൊടകര ഗേൾസ് ഹൈസ്കൂളിലെയും ബോയ്സ് ഹൈസ്കൂളിലെയും കുട്ടികൾക്കും വായനയുടെ സ്ത്രീപക്ഷം എന്നസെമിനാർ സംഘടിപ്പിച്ചു. കൊടകര ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതിഅമ്പിളി സോമൻ പരിപാടി ഉത്ഘാടനം ചെയ്തു . മലയാളവിഭാഗം അധ്യാപിക ഡോ. സ്വപ്ന.സി.കോമ്പാത്ത് വായനയുടെയും എഴുത്തിന്റെയും സ്ത്രീപക്ഷം എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. , മൂന്നാം വർഷ മലയാള ബിരുദവിദ്യാർഥി ഹരിത.കെ സാറാ ജോസഫിന്റെ പാപത്തറയും ,  കൃഷ്ണപ്രിയ കെ ലളിതാംബിക അന്തർജനത്തിന്റെ അഗ്‌നിസാക്ഷിയും സദസ്സിന് പരിചയപ്പെടുത്തി.

Published On: June 21st, 2022Categories: College News, Malayalam Department Activities

Share This Story, Choose Your Platform!