സഹൃദയ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് മലയാള വിഭാഗത്തിന്റെ നേതൃത്വത്തിൽ The Unsung Warriors എന്ന പേരിൽ ഭാരതത്തിന്റെ 76-ാമത് സ്വാതന്ത്ര്യ ദിനം ആഗസ്റ്റ് 15 ന് 10 മണി മുതൽ 12 മണി വരെ ഗൂഗിൾ മീറ്റ് വഴി ഇംഗ്ലീഷ് മലയാളം ബിരുദ വിഭാഗം വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ സമുചിതമായി ആഘോഷിച്ചു.സ്വർണ സി.വി യുടെ പ്രാർത്ഥനയോടെ തുടങ്ങിയ പരിപാടിക്ക് അനഘ സി. സക്കറിയ സ്വാഗതം ആശംസിച്ചു. റവ.ഡോ. ഡേവിസ് ചെങ്ങിനിയാടൻ പ്രിൻസിപ്പൽ ഡോ.മാത്യു പോൾ ഊക്കൻ , മലയാള വിഭാഗം അധ്യാപിക ഷിജി വി.കെ തുടങ്ങിയവർ വിദ്യാർത്ഥികൾക്ക് സ്വാതന്ത്ര്യ ദിന സന്ദേശം നല്കി. വൈസ് പ്രിൻസിപ്പൽ ഡോ.റാണി എം.ജെ , ഡോ . ജോയ് കെ. എൽ, IQAC Coordinator ഡോ.കെ . കരുണ , മലയാള വിഭാഗം മേധാവി ഡോ സ്വപ്ന സി. കോമ്പാത്ത് , ഡീൻ ഡോ സനിൽകുമാർ തുടങ്ങിയവർ ആശംസകൾ അറിയിച്ചു. തുടർന്ന് ഇംഗ്ലീഷ് മലയാളം ബിരുദ വിദ്യാർത്ഥികളുടെ ദേശീയ സ്വതന്ത്ര സമര സേനാനികളുടെ ചരിത്രങ്ങളുടെ അവതരണങ്ങളും ദേശഭക്തിഗാനങ്ങളും നൃത്തങ്ങളും അരങ്ങേറി. വെൽഡ് വകുപ്പു മേധാവി ആരാധിക, ധന്യ. ഇ.ജെ തുടങ്ങിയവർ സംസാരിച്ചു. മലയാളം, ഇംഗ്ലീഷ് വകുപ്പുകളിലെ അധ്യാപകരും പരിപാടിയിൽ പങ്കെടുത്തു.