വായനവാരാഘോഷത്തിന്റെ ഭാഗമായി മലയാളവിഭാഗത്തിന്റെ എക്സ്റ്റൻഷൻ ആക്ടിവിറ്റിയായ പുസ്തകവിതരണം സംഘടിപ്പിച്ചു. മലയാളവിഭാഗം അധ്യാപകരും വിദ്യാർഥികളും സമാഹരിച്ചതും തൃശൂർ മാതൃഭൂമി ബുക്സ് നൽകിയതുമായ പുസ്തകങ്ങളാണ് വിതരണം ചെയ്തത്. GWLP സ്കൂളിനു വേണ്ടി ഹെഡ് മാസ്റ്റർ  ആർ. ശ്രീകുമാർ , കോളേജ് NSS നു വേണ്ടി പ്രോഗ്രാം ഓഫീസർ അഖിൽ ആന്റോ , ലൈബ്രറിക്കു വേണ്ടി ലൈബ്രേറിയൻ ജില്ലി. എൻ. ജെ എന്നിവർ പുസ്തകങ്ങൾ ഏറ്റുവാങ്ങി. പ്രിൻസിപ്പൽ ഡോ. മാത്യു പോൾ ഊക്കൻ , വൈസ് പ്രിൻസിപ്പൽമാരായ ഡോ. റാണി . എം.ജെ, ഡോ. ജോയ് കെ.എൽ, മലയാളവിഭാഗം അധ്യക്ഷ ശ്രീമതി ഉഷാകുമാരി എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. മലയാള വിഭാഗം അധ്യാപിക ഡോ. സ്വപ്ന. സി.കോമ്പാത്ത് വായനദിനസന്ദേശം നൽകി.
Published On: June 20th, 2022Categories: College News, Malayalam Department Activities

Share This Story, Choose Your Platform!