ജൂൺ 5 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സഹൃദയ കോളേജ് മലയാള വിഭാഗം രണ്ടാം വർഷ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ‘പ്രകൃതിയും സാഹിത്യവും ‘ എന്ന വിഷയത്തിൽ സിംപോസിയം 2 ബി.എ മലയാളം ക്ലാസ്സിൽ നടന്നു. മൗന പ്രാർത്ഥനയോടെ ആരംഭിച്ച സിംപോസിയത്തിന് ആരഭി സ്വാഗതo ആശംസിച്ചു. ഗൗരിശങ്കർ പ്രകൃതി സംരക്ഷണത്തെ കുറിച്ചും , സ്വർണ്ണ സി.വി. ‘പ്രകൃതിയും സാഹിത്യവും ‘ വിഷയത്തെ കുറിച്ചും സംസാരിച്ചു. ആദിലക്ഷമി സുഗതകുമാരിയുടെ ‘ഒരു തൈ നടാം അമ്മയ്ക്ക് വേണ്ടി ‘ എന്ന കവിത ആലപിച്ചു. കൃഷ്ണപ്രിയ നന്ദി പ്രകാശനം നിർവ്വഹിച്ചു.