സഹൃദയ കോളേജ് മലയാളവിഭാഗം പൂർവ്വവിദ്യാർഥി പ്രഭാഷണപരമ്പരയുടെ ഉദ്ഘാടനം 19.07. 2023 ന് നടത്തി. മൂന്നാം വർഷ മലയാള ബിരുദ ക്ലാസിൽ വെച്ച് നടത്തിയ ചടങ്ങിൽ മലയാളവിഭാഗം പൂർവ്വ വിദ്യാർഥിയും അലിഗഡ് മുസ്ലീം സർവ്വകലാശാലയിലെ എം.എ. വിദ്യാർഥിനിയുമായ ജസീല എം.പി. ഉദ്ഘാടന പ്രഭാഷണം നടത്തി. കോളേജ് പ്രിൻസിപ്പൽ, വൈസ് പ്രിൻസിപ്പൽമാർ , മലയാളവിഭാഗം അധ്യാപകർ, വിദ്യാർഥികൾ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.