യൂത്ത് പാർലിമെന്‍റിന്‍റെ ഉദ്ഘാടനം

കൊടകര: സഹൃദയ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ യൂത്ത് പാർലിമെന്‍റിന്‍റെ ഉദ്ഘാടനം സംഘടിപ്പിച്ചു. കോളേജ് എക്സിക്യൂട്ടീവ് ഡയറക്ടർ റവ. ഡോ. ഡേവിസ് ചെങ്ങിനിയാടൻ അധ്യക്ഷത വഹിച്ച ചടങ്ങ് ചാലക്കുടി നിയമസഭാമണ്ഡലം എം.എൽ.എ സനീഷ് കുമാർ ഉദ്ഘാടനം നിർവഹിച്ചു. മുൻ എം.പി പ്രൊഫ. സാവിത്രി ലക്ഷ്മണൻ പാർലിമെന്‍റിന്‍റെ പ്രൊസീഡിങ്ങിസിനെ ക്കുറിച്ച് വിശദീകരിച്ചു. പാർലമെന്‍ററി പ്രവർത്തനങ്ങളെക്കുറിച്ച് യുവാക്കളിൽ അവബോധം സൃഷ്ടിക്കുന്നതിനായി മിനിസ്ട്രി ഓഫ് പാർലമെ അഫയേഴ്സ് നിർദ്ദേശിച്ച പ്രകാരമുള്ള തരുൺ സഭയുടെ ദൃശ്യാവിഷ്കാരം തുടർന്ന് നടന്നു. കോളേജ് പ്രിൻസിപ്പൽ ഡോ. ജോയ് കെ.എൽ, വൈസ് പ്രിൻസിപ്പൽ ഡോ. കരുണ കെ., ഫിനാൻസ് ഓഫീസർ റവ. ഫാ. ആന്‍റോ വട്ടോലി എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

           

Published On: October 23rd, 2024Categories: College News

Share This Story, Choose Your Platform!