സഹൃദയയിൽ കേരളപ്പിറവിയാഘോഷം
കൊടകര : സഹൃദയ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ മലയാളവിഭാഗത്തിൻ്റെ നേതൃത്വത്തിൽ കേരളപ്പിറവിയാഘോഷം സമുചിതമായി സംഘടിപ്പിച്ചു. കോളേജ് എക്സിക്യൂട്ടീവ് ഡയറക്ടർ റവ. ഡോ. ഡേവിസ് ചെങ്ങിനിയാടൻ കേരളപ്പിറവിദിന സന്ദേശം നൽകി. പ്രിൻസിപ്പൽ ഡോ. കെ. എൽ .ജോയ് ഭാഷാ പ്രതിജ്ഞ ചൊല്ലി കൊടുത്തു. പുള്ളുവൻപാട്ട്, മോഹിനിയാട്ടം, കാവ്യനൃത്താവിഷ്കാരം , കാവ്യാലാപനം എന്നിവയുടെ അവതരണമുണ്ടായി. തുടർന്ന് കോളേജിലെ വിദ്യാർഥികളുടെ കലാഭിരുചിയെ പ്രോത്സാഹിക്കുന്ന സപ്തസദസ്സിലെ നിറം സദസ്സിൻ്റെ ഉദ്ഘാടനവും പഞ്ചാരി മേളവുമുണ്ടായി. മലയാളവിഭാഗം അധ്യാപകരായ മിസ്. സൂര്യ.പി. വി. മിസ്. ധന്യ പി. ബി. എന്നിവരാണ് പരിപാടികൾക്ക് നേതൃത്വം നൽകിയത്. വൈസ് പ്രിൻസിപ്പൽ ഡോ. കെ. കരുണ, ഫിനാൻസ് ഓഫീസർ ഫാദർ ആൻ്റോ വട്ടോളി എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.