Addon Programmes

മലയാളം കമ്പ്യൂട്ടിംഗ്
2018 ലാണ്‌ മലയാളവിഭാഗം ആഡ്-ഓണ്‍ പ്രോഗ്രാമായ മലയാളം കമ്പ്യൂട്ടിംഗ് ആരംഭിച്ചത്. ഒന്ന്, രണ്ട്, മൂന്ന് വര്‍ഷക്കാര്‍ക്ക് മലയാളം കമ്പ്യൂട്ടറില്‍ ഉപയോഗിക്കാന്‍ അടിസ്ഥാനപരവും സമഗ്രവുമായ അറിവും പരിശീലനവും നല്‍കുകയാണ്‌ മലയാളവിഭാഗം ലക്ഷ്യമിടുന്നത്. സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങുമായി ചേര്‍ന്നാണ്‌ ഈ കോഴ്സ് മലയാളവിഭാഗം രൂപകല്‍പന ചെയ്തിരിക്കുന്നത്. മൂന്നുവര്‍ഷത്തെ ബിരുദ കോഴ്സ് പൂര്‍ത്തിയാകുമ്പോള്‍ മലയാളം കമ്പ്യൂട്ടിംഗ് സാക്ഷ്യപത്രവും വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കും.
മലയാളം പഠിച്ചതുകൊണ്ട് പരമ്പരാഗതമായി ലഭിക്കാന്‍ സാദ്ധ്യതയുള്ളവയില്‍നിന്ന് വ്യത്യസ്തമായ അനേകം ജോലികളുടെ ബൃഹദ്‍സാദ്ധ്യതകള്‍ വിദ്യാര്‍ത്ഥികളെ പരിചയപ്പെടുത്തുകയും അതിനായി ഒരുക്കുകയും മലയാളവിഭാഗത്തിന്‍റെ ഉദ്ദേശമാണ്‌. തൊഴില്‍പരമായി സാദ്ധ്യതകൂടിയുള്ള ഭാഷയാക്കി മലയാളത്തെ മാറ്റുകവഴി പഠനകാലത്തും തുടര്‍ന്നും വിദ്യാര്‍ത്ഥികള്‍ക്ക് വരുമാനസാദ്ധ്യതകളിലേയ്ക്കുള്ള താക്കോല്‍നല്‍കുകകൂടിയാണ്‌ ലക്ഷ്യമിടുന്നത്.
ടൈപ്പിംഗ്, വിവര്‍ത്തനം, കണ്ടന്‍റ് റൈറ്റിംഗ് ഉള്‍പ്പെടെ രണ്ട് ഡസനിലേറെ സാദ്ധ്യതകള്‍ വിദ്യാര്‍ത്ഥികളെ പരിചയപ്പെടുത്തുകയും മതിയായ പരിശീലനം നല്‍കുകയും ചെയ്യും. ഇതിനായി ലാംഗ്വേജ് ലാബ് സജ്ജമാക്കി 2018 ല്‍തന്നെ പ്രവര്‍ത്തനം ആരംഭിച്ചിരുന്നു.
വിശദമായ സിലബസ് താഴെ കൊടുക്കുന്നു:
മൊഡ്യൂളുകൾ

  1. ആമുഖം
    കമ്പ്യൂട്ടറിൽ മലയാളം ഉപയോഗിക്കാൻ സജ്ജമാക്കുക (ഗ്നു ലിനക്സ് & വിന്റോസ്). ഫോണ്ടുകൾ ഇൻസ്റ്റാൾ ചെയ്യുക. ടൈപ്പിങ്ങ് ടൂൾ കോൺഫിഗർ ചെയ്യുക.
    ടൈപ്പിങ്ങ് പഠനം. ലിപ്യന്തരണവും ISM കീബോർഡും. യൂണിക്കോഡ് എൻകോഡിങ്ങ്.
  2. ഭാഷാ ഉപകരണങ്ങൾ
    കമ്പ്യൂട്ടറിലെ ഭാഷാ ഉപകരണങ്ങൾ. ലോക്കലൈസേഷൻ, ഡിക്ഷ്ണറി, സ്പെൽചെക്കർ, ഓട്ടോകറക്റ്റ്, ടെക്സ്റ്റ് ടു സ്പീച്ച്, ഓ.സി.ആർ, സ്പീച്ച് ടു ടെക്സ്റ്റ്..
    മൊബൈലിലെ മലയാളം.
    ലിബ്രെ ഓഫീസ് പാക്കേജ്
    ഇബുക്കുകൾ
  3. വിവർത്തനം/ഉള്ളടക്കനിർമ്മാണം
    വിക്കിപീഡിയക്ക് ഒരു ആമുഖം
    ടൈപ്പിങ്ങ് പരിശീലനം
    തെറ്റുതിരുത്തൽ
    ലേഖനനിർമ്മാണം
    പരിഭാഷപ്പെടുത്തൽ
  4. പ്രൊജക്റ്റ്
    ഏതെങ്കിലും സജീവ ഓപ്പൺസോഴ്സ് അപ്ലിക്കേഷന്‍റെ ലോക്കലൈസേഷൻ
    മിനിമം ഉള്ളടക്കമുള്ള ലിങ്കുകളും റഫറൻസുകളോടും കൂടിയ വിക്കിപേജ് നിർമ്മാണം
    വിക്കിഗ്രന്ഥശാലയിലേയ്ക്ക് പകർപ്പാവകാശം കഴിഞ്ഞ പുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യൽ
    ഭാഷയുടെ അപ്ലിക്കേഷൻ വരുന്ന മറ്റുപ്രൊജക്റ്റുകൾ

പരീക്ഷ
ചോദ്യപരീക്ഷ + ടൈപ്പിങ്ങ് സ്പീഡ് ടെസ്റ്റിങ്ങ്
സെർട്ടിഫിക്കേഷൻ
സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ് www.smc.org.in