Programme Outcome

            മലയാള ഭാഷാസാഹിത്യ ബിരുദ പഠനത്തിന്‍റെ പൊതു ഉദ്ദേശ്യങ്ങളും ഫലങ്ങളും
  1. മലയാള ഭാഷയുടേയും സാഹിത്യത്തിന്‍റെയും കാലം, ചരിത്രം, ദേശം, പ്രവണതകള്‍, പ്രസ്ഥാനങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ അറിവുനേടുന്നു. കേട്ടും വായിച്ചും അനായാസം ആശയധാരണ നേടുന്നു. കേട്ടും വായിച്ചും അനായാസം ആശയധാരണ നേടുന്നു. ഔപചാരികവും അനൌപചാരികവുമായ സന്ദര്‍ഭങ്ങളില്‍ ഭാഷ ശക്തമായി ഉപയോഗിക്കുന്നു. ശക്തമായ ഫലപ്രദവും സര്‍ഗ്ഗാത്മകവുമായും  ഭാഷയില്‍ എഴുതി പ്രകടിപ്പിക്കാന്‍ കഴിയുന്ന തനതായ ശൈലി വികസിപ്പിക്കുന്നു.
  2. മലയാള സാഹിത്യത്തിലും ഭാഷയിലും ഉള്ള അറിവിനെ ബഹുവൈജ്ഞാനികമായും അന്തര്‍വൈജ്ഞാനികമായും നോക്കിക്കാണുന്നതിനും സ്വായത്തമാക്കുന്നതിനും കഴിയുന്നു. വിവിധ പ്രോഗ്രാമുകളുമായി ബന്ധപ്പെട്ട പഠിതാക്കള്‍ക്ക് അവരുടെ ജ്ഞാനത്തെ മാതൃഭാഷയുമായി ബന്ധിപ്പിക്കാനുള്ള ശേഷി നേടുന്നു. അങ്ങനെ സര്‍ഗ്ഗാത്മകരചനയില്‍ ഏര്‍പ്പെടുന്നതിനും രചനകളിലെ സര്‍ഗ്ഗാത്മകത തിരിച്ചറിയുന്നതിനും കഴിയുന്നു.
  3. വിജ്ഞാനത്തിന്‍റെ സ്വാംശീകരണം, സം‍രക്ഷണം, വിതരണം, വിമര്‍ശനം, നവീകരണം എന്നിവ ഫലപ്രദമായി നിര്‍വ്വഹിക്കുന്നതിന്‌ പഠിതാവിന്‌ സാദ്ധ്യമാകുന്നു.
  4. ഇന്ത്യന്‍ സാഹിത്യത്തെയും ലോകസാഹിത്യത്തെയും സാമാന്യമായി പരിചയപ്പെടുന്നു. സാഹിത്യസൃഷ്ടികളെ വിശകലനം ചെയ്യുന്നതിനും കഴിയുന്നു.
  5. ഭാഷാപരവും സാഹിതീയവുമായ വ്യവഹാരങ്ങളെ വിമര്‍ശനാത്മകമായി വിലയിരുത്തുന്നതിന്‌ പ്രാപ്തരാകുന്നു.
  6. മലയാളഭാഷ, സാഹിത്യം, സംസ്കാരം എന്നിവയെ വിശകലനം ചെയ്യുന്നതിന്‌ ആവശ്യമായ സാംസ്കാരിക പഠനത്തിന്‍റെ രീതിശാസ്ത്രവും സിദ്ധാന്തവും സാമാന്യമായി പരിചയപ്പെടുന്നു.
  7. കേരളത്തിന്‍റെ സാംസ്കാരികചരിത്രത്തെക്കുറിച്ചുള്ള ധാരണ നേടുന്നു. മലയാളഭാഷയ്ക്കും സാഹിത്യത്തിനും വിവിധ കാലങ്ങളില്‍ സംഭവിച്ച പരിണാമങ്ങളെയും വളര്‍ച്ചയേയും സാംസ്കാരികമായ കാഴ്ചപ്പാടിലൂടെ ഉള്‍ക്കൊള്ളുന്നു. കേരളത്തിന്‍റെ സാംസ്കാരികവ്യതിരിക്തതകളെ തിരിച്ചറിയുന്നതിനും അഭിലഷണീയമായ രീതിയില്‍ അവയെ പുനര്‍നിര്‍മ്മിക്കുന്നതിനുള്ള ശേഷി കൈവരിക്കുന്നു.
  8. വിവിധ സൌന്ദര്യശാസ്ത്രസമീപനങ്ങളെ പരിചയപ്പെടുകയും പാശ്ചാത്യ സാഹിത്യദര്‍ശനത്തെക്കുറിച്ച് മനസ്സിലാക്കുകയും ചെയ്യുന്നു.
  9. കേരളീയ കലാരൂപങ്ങളെ പഠിക്കുകയും അവയുടെ സാംസ്കാരികപ്രാധാന്യത്തെ തിരിച്ചറിയുകയും ചെയ്യുന്നു.
  10. മലയാളഭാഷയുടെ വ്യാകരണനിയമങ്ങള്‍ മനസ്സിലാക്കുകയും ഭാഷാപ്രയോഗത്തില്‍ അവ പാലിക്കുന്നതിന്‌ കഴിവുനേടുകയും ചെയ്യുന്നു.
  11. ആധുനിക ഭാഷാശാസ്ത്രത്തിന്‍റെ സാമാന്യസങ്കല്‍പങ്ങളെക്കുറിച്ച് ധാരണ നേടുന്നു.
  12. മലയാളസാഹിത്യവിമര്‍ശനത്തിന്‍റെ ചരിത്രവും വേറിട്ടവഴികളും വിമര്‍ശനാത്മകമായി വിലയിരുത്തുന്നു.
  13. ഗദ്യസാഹിത്യത്തിന്‍റെ വഴികളും രൂപവൈവിദ്ധ്യങ്ങളും സംബന്ധിച്ച് ധാരണ നേടുന്നു. ഉചിതമായ രീതിയില്‍ ഗദ്യരചനകള്‍ നടത്തുന്നു.
  14. ദൃശ്യ, ശ്രാവ്യ, അച്ചടി – മാദ്ധ്യമങ്ങളിലൂടെയും ഭാഷാവ്യവഹാരങ്ങളില്‍ ധാരണ നേടുകയും അവയില്‍ സര്‍ഗ്ഗാത്മകമായ ആവിഷ്കാരങ്ങള്‍ നടത്തുകയും ചെയ്യുന്നു.
  15. കേരളീയ കലകളുടെ രൂപപ്പെടല്‍, വികാസം എന്നിവയുടെ ചരിത്ര, പ്രത്യയശാസ്ത്ര പരിസരങ്ങളെക്കുറിച്ച് ധാരണ വികസിക്കുന്നു.
  16. സ്ത്രീയവസ്ഥകള്‍, സ്ത്രീമുന്നേറ്റങ്ങള്‍, ചരിത്രഘട്ടങ്ങള്‍, സൈദ്ധാന്തികപരിസരം, ലിംഗപദവി, ലൈംഗികാഭിമുഖ്യം, ലൈംഗികന്യൂനപക്ഷങ്ങള്‍ എന്നിവ സംബന്ധിച്ച് ധാരണ നേടുന്നു.
  17. ദളിത് ഭാഷാസാഹിത്യ പാരമ്പര്യത്തിന്‍റെ സാംസ്കാരികപ്രാധാന്യം ഉള്‍ക്കൊള്ളുന്നു.
  18. വിവര്‍ത്തനത്തിന്‍റെ സാദ്ധ്യത, പ്രസക്തി, സര്‍ഗ്ഗാതമകത, സിദ്ധാന്തം എന്നിവയെ സംബന്ധിച്ച് ധാരണ നേടുന്നു. ഇതരഭാഷകളില്‍ നിന്ന് മലയാളത്തിലേയ്ക്കും മലയാളത്തില്‍നിന്ന് ഇതരഭാഷകളിലേയ്ക്കും വിവര്‍ത്തനം ചെയ്യുന്നതിന്‌ പ്രാപ്തി നേടുന്നു.
  19. ഭാഷാസാങ്കേതികതയില്‍ പരിജ്ഞാനം നേടുന്നു. കമ്പ്യൂട്ടിംഗ്, വെബ് ഡിസൈനിംഗ്, പത്രം, ബ്ലോഗ് എന്നിവ മാതൃഭാഷയില്‍ ആവിഷ്കരിക്കാനുള്ള കഴിവ് നേടുന്നതിനും അങ്ങനെ ഭാഷാപോഷണത്തില്‍ ഏര്‍പ്പെടുന്നതിനും സാദ്ധ്യമാകുന്നു.
  20. ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ സൈദ്ധാന്തികവും പ്രായോഗികവുമായ ഭാഷാനൈപുണികള്‍ വികസിപ്പിക്കുന്നു.
  21. ഗവേഷണാഭിരുചി വികസിക്കുകയും ഭാഷ, സംസ്കാരം, സാഹിത്യം എന്നീ വിഷയമേഖലകളില്‍ ശാസ്ത്രീയമായ ഗവേഷണം നടത്താനുള്ള പ്രാഥമിക പരിശീലനവും ശാസ്ത്രീയ പരിജ്ഞാനവും പ്രായോഗിക പരിചയവും നേടുന്നു.