Malayalam Department

2015ലാണ്‌ മലയാളവിഭാഗം പ്രവര്‍ത്തനമാരംഭിച്ചത്  . മലയാളത്തെ ലോകാവബോധങ്ങളുടെ മാതൃഭാഷയാക്കുക എന്ന കാഴ്ചപ്പാടാണ്‌ സഹൃദയ പുലര്‍ത്തുന്നത്. മലയാളത്തെ ഭാവിയുടെ ഭാഷയാക്കുക എന്ന മുദ്രാവാക്യമുയര്‍ത്തിപ്പിടിച്ചുകൊണ്ട് അശ്രാന്തമായ പരിശ്രമമാണ്‌ മലയാളവിഭാഗം നടത്തുന്നത്. പരമ്പരാഗതമായി മലയാളബിരുദം‍കൊണ്ട് സാദ്ധ്യമാകുന്നതെല്ലാം നിലനിര്‍ത്തിക്കൊണ്ട് നൂതനമായ സാദ്ധ്യതകളിലേയ്ക്ക്  മലയാളപഠനത്തെ ഉയര്‍ത്തുകയാണ്‌ മലയാളവകുപ്പിന്‍റെ പ്രധാന ലക്ഷ്യം. ജേണലിസം, കേരളപഠനം എന്നിവ കോം‍പ്ലിമെന്‍ററികളായും നല്‍കുന്ന വിഭാഗം അധിക തൊഴില്‍സാദ്ധ്യതകള്‍ തുറന്നിടുന്നു.

മലയാളം കമ്പ്യൂട്ടിംഗ് ആഡ്-ഓണായി നല്‍കിക്കൊണ്ട് മലയാളംകൊണ്ട് ഡസന്‍കണക്കിന്‌ തൊഴില്‍സാദ്ധ്യതകള്‍ സഹൃദയ മലയാളവിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് പരിചയപ്പെടുത്തും. ലഭ്യമായതില്‍ ഏറ്റവും മികച്ച അദ്ധ്യാപകരുടെ ഒരു നിരയാണ്‌ മലയാളവിഭാഗത്തെ അതുല്യമാക്കുന്ന മറ്റൊരു ഘടകം.

2022-2023 അധ്യയനവർഷം മുതൽ Creative Writing for Media എന്ന പേരിൽ വിവിധ മാധ്യമങ്ങളിൽ തൊഴിൽ സാധ്യത ഉറപ്പുവരുത്തുന്ന മൂന്ന് ഡിപ്ലോമകോഴ്സുകളാണ് മലയാളവിഭാഗം ആഡ് ഓൺ കോഴ്സായി നൽകുന്നത്. റേഡിയോ, ടെലിവിഷൻ, ചലച്ചിത്രം, പരസ്യം എന്നീ മേഖലകളുമായി ബന്ധപ്പെട്ട സർഗാത്മകരചനകളും തിരക്കഥാരചനയും ഈ കോഴ്സിൽ ഉൾപ്പെടുന്നുണ്ട്.