Course Outcome
കോംപ്ലിമെന്‍ററി കോഴ്സ്
കേരളപഠനം (ഒന്ന് മുതല്‍ നാല് വരെയുള്ള സെമസ്റ്ററുകളിലേയ്ക്ക്)
-
കേരളത്തിന്‍റെ സാംസ്കാരികചരിത്രത്തെക്കുറിച്ചുള്ള ധാരണ നേടുന്നു. മലയാളഭാഷയ്ക്കും സാഹിത്യത്തിനും വിവിധ കാലങ്ങളില്‍ സംഭവിച്ച വളര്‍ച്ചയേയും പരിണാമങ്ങളെയും സാംസ്കാരികമായ കാഴ്ചപ്പാടിലൂടെ ഉള്‍ക്കൊള്ളുന്നു. കേരളത്തിന്‍റെ സാംസ്കാരികവൈവിദ്ധ്യങ്ങളെ തിരിച്ചറിയുന്നു. അഭിലഷണീയമായ രീതിയില്‍ അതിനെ പുനര്‍നിര്‍മ്മിക്കുന്നു.
-
കേരളീയ കലാരൂപങ്ങളെ പഠിക്കുകയും അവയുടെ സാംസ്കാരികപ്രാധാന്യത്തെ തിരിച്ചറിയുകയും ചെയ്യുന്നു. അത്തരം കലാരൂപങ്ങളെ ഉചിതമായ സന്ദര്‍ഭങ്ങളില്‍ പുനരാവിഷ്കരിക്കാനുള്ള പ്രാപ്തി നേടുന്നു.
-
കേരളത്തിന്‍റെ സാംസ്കാരികവും പ്രാദേശികവും ജൈവികവുമായ വ്യത്യസ്തതകളെ മനസ്സിലാക്കുകയ്ഹും ടൂറിസം, ജൈവഗവേഷണം, പാരിസ്ഥിതിക വികസനം എന്നീ വിഷയങ്ങളില്‍ ഇടപെടാന്‍ വിദ്യാര്‍ത്ഥികള്‍ പരിശീലനം നേടുന്നു.
-
പ്രാദേശികമായ ചരിത്രരചനയില്‍ പരിശീലനം നേടുന്നു. സ്വന്തം പ്രദേശത്തിന്‍റെ സാംസ്കാരികവും ചരിത്രപരവുമായ വൈവിദ്ധ്യങ്ങളെ രേഖപ്പെടുത്തുന്നു.
കോര്‍കോഴ്സ് മലയാളം
നവോത്ഥാന മലയാളകവിത (MAL1B01)
-
മലയാളകവിതയുടെ നവോത്ഥാനഘട്ടത്തിലെ പ്രത്യേകതകള്‍ മനസ്സിലാക്കുന്നു.
-
കവിതാരചനയില്‍ താല്‍പര്യമുള്ള വിദ്യാര്‍ത്ഥികള്‍ പുതിയ കാവ്യഭാവുകത്വത്തെ ഉള്‍ക്കൊള്ളുന്നു.
-
മലയാള നവോത്ഥാനകവിതകളെ പുതിയ സിദ്ധാന്തങ്ങളുടെ വെളിച്ചത്തില്‍ നിരൂപണപഠനങ്ങള്‍ക്ക് വിധേയമാക്കുന്നു.
-
മലയാള കാവ്യവായനയില്‍ താല്‍പര്യമുണ്ടാക്കുന്നു.
കഥാസാഹിത്യം (MAL2B02)
-
ചെറുകഥകളുടെ രചനാരീതി മനസ്സിലാക്കുന്നതോടെ പുതിയ ഭാഷയിലും ഭാവുകത്വത്തിലും ചെറുകഥകളില്‍ രചിക്കാന്‍ താല്‍പര്യമുണ്ടാകുന്നു.
-
പുതിയ ചെറുകഥകളെയും മലയാള സാഹിത്യത്തിലെ ശ്രദ്ധേയമായ ചെറുകഥകളെയും വിശകലനത്തിനും പഠനത്തിനും വിധേയമാക്കുന്നു.
-
മലയാള ചെറുകഥാ വായനയില്‍ താല്‍പര്യം വര്‍ദ്ധിക്കുന്നു.
നവീന മലയാള കവിത (MAL3B03)
-
മലയാളത്തിലെ സമകാലിക കവിതകളുടെ രചനാരീതി ഉള്‍ക്കൊള്ളുകയും നവഭാവുകത്വത്തില്‍ പുതിയ കവിതകള്‍ രചിക്കുവാന്‍ താല്‍പര്യമുള്ള വിദ്യാര്‍ത്ഥികള്‍ പുതിയ കാവ്യഭാഷ സ്വായത്തമാക്കുന്നു.
-
മലയാളത്തില്‍ രചിക്കപ്പെടുന്ന സമകാലിക കവിതകളെ വിമര്‍ശനാത്മകമായി സമീപിക്കുകയും അവയെക്കുറിച്ച് നിരൂപണ പഠനത്തില്‍ ഏര്‍പ്പെടുകയും ചെയ്യുന്നു.
-
സാമൂഹിക പ്രാധാന്യമുള്ള വിഷയങ്ങളില്‍ മുദ്രാവാക്യം, കാവ്യാത്മകമായ പോസ്റ്റര്‍ വാക്യങ്ങള്‍ എന്നിവ നിര്‍മ്മിക്കാന്‍ പരിശീലനം നേടുന്നു.
ദൃശ്യകലാസാഹിത്യം (MAL3B04)
-
നാടകരചനകള്‍ നടത്തുകയും നാടങ്ങള്‍ സംവിധാനം ചെയ്യുകയും അവതരിപ്പിക്കുകയും ചെയ്യുന്നു.
-
നാടകവിമര്‍ശനം നടത്തുകയും അവതരിപ്പിക്കുന്ന നാടകങ്ങളെക്കുറിച്ച് പഠനങ്ങള്‍ തയ്യാറാക്കുന്നു.
-
നാടകത്തിന്‍റെ വിവിധ തലങ്ങളുടെ (സംഗീതം, രംഗവേദി, ചമയം…) നിര്‍മ്മാണത്തിലും അവതരണത്തിലും പ്രായോഗിക പരിശീലനം നേടുന്നു.
-
കേരളീയമായ വിവിധ രംഗകലകളെ നാടകം, സിനിമ എന്നിവയോട് ബന്ധിപ്പിച്ച് പരിഷ്കരിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നു.
-
സിനിമാ മേഖലയില്‍ പുതിയ രചനകള്‍ നടത്തുവാനുള്ള പ്രായോഗികപരിശീലനം നേടുന്നു.
-
സിനിമാ പഠനം, നിരൂപണം എന്നിവ തയ്യാറാക്കുന്നു.
പ്രാചീനമദ്ധ്യകാല മലയാള കവിത (MAL4B05)
-
മലയാളത്തിന്‍റെ പ്രാചീനകാവ്യഭാഷയില്‍ നേടിയ അറിവിന്‍റെ വെളിച്ചത്തില്‍ പുതിയ പഠനങ്ങളില്‍ ഏര്‍പ്പെടുന്നു.
-
പ്രാചീന കവിതകളെ പുതിയ കാഴ്ചപ്പാടില്‍ വിശകലനം ചെയ്യുന്നു.
-
പ്രാചീനകവിതകളിലെ സാംസ്കാരികമായ പ്രത്യേകതകളെ സംസ്കാരപഠനമ, ചരിത്രരചന എന്നിവയില്‍ പ്രയുക്തമാക്കുന്നു.
-
നാടന്‍ പാട്ടുകളെക്കുറിച്ച് അന്വേഷിക്കുകയും അവ ശേഖരിക്കുകയും ചെയ്യുന്നു.
മലയാള നോവല്‍ സാഹിത്യം (MAL4B06)
-
നോവല്‍ രചനയില്‍ പ്രായോഗിക പരിശീലനം നേടുന്നു.
-
മലയാളത്തിലെ പ്രമുഖ നോവലുകളെ വിമര്‍ശനാത്മകമായി വിശകലനം ചെയ്യുന്നു.
-
നോവലുകളില്‍ തെളിയുന്ന ചരിത്രാഖ്യാനങ്ങളെ കേരളസംസ്കാര ചരിത്ര രചനയില്‍ ഉപയോഗിക്കുന്നു.
മലയാള വ്യാകരണം (MAL5B07)
-
മലയാള ഭാഷാരൂപീകരണസിദ്ധാന്തങ്ങളെ പുനഃപരിശോധിക്കുകയും പുതിയ പഠനങ്ങളില്‍ അവ ഉപയുക്തമാക്കുകയും ചെയ്യുന്നു.
-
മലയാള വ്യാകരണത്തെ പുതിയ കാലത്തിന്‍റെ ഭാഷയോട് താരതമ്യം ചെയ്ത് പ്രയുക്തവ്യാകരണത്തില്‍ നിരീക്ഷ്സണങ്ങള്‍ സ്വരൂപിക്കുന്നു.
-
ആശയക്കുഴപ്പം ഇല്ലാത്തതും സുന്ദരവുമായ ഭാഷയില്‍ എഴുതാന്‍ കഴിവുനേടുന്നു.
-
പ്രൂഫ് റീഡിംഗ്, ഭാഷാ എഡിറ്റിംഗ് എന്നിവയില്‍ പ്രായോഗിക പരിശീലനം സിദ്ധിക്കുന്നു.
പാശ്ചാത്യസാഹിത്യ സിദ്ധാന്തങ്ങള്‍ (MAL5B08)
-
മലയാളകൃതികളെ പാശ്ചാത്യസാഹിത്യ സിദ്ധാന്തങ്ങളുടെ വെളിച്ചത്തില്‍ പഠിക്കുന്നു.
-
പാശ്ചാത്യ സാഹിത്യ സിദ്ധാന്തങ്ങളെ വിമര്‍ശനാത്മകമായി പുനഃപരിശോധിക്കുന്നു.
മലയാള സാഹിത്യ വിമര്‍ശനം (MAL5B09)
-
വിവിധ വിമര്‍ശനപദ്ധതികളുടെ പ്രായോഗികമാതൃകകള്‍ അനുവര്‍ത്തിച്ച് നിരൂപണ ലേഖനങ്ങള്‍ തയ്യാറാക്കുന്നു.
-
മലയാളത്തിലെ സമകാലിക രചനകളെ സാഹിത്യസിദ്ധാന്തങ്ങളുടെ വെളിച്ചത്തില്‍ വിശകലനം ചെയ്യുന്നു.
-
മലയാളസാഹിത്യത്തിലെ പുതിയ പ്രവണതകളെ തിരിച്ചറിയുന്നു.
നാടോടി വിജ്ഞാനീയം (MAL5B10)
-
സ്വന്തം പ്രദേശത്തിന്‍റെ സാംസ്കാരികവൈവിദ്ധ്യങ്ങളെ തിരിച്ചറിയുകയും അത്തരം വിജ്ഞാനങ്ങളെ ശേഖരിക്കുകയും ചെയ്യുന്നു.
-
ശേഖരിക്കപ്പെട്ട നാടോടി വാങ്മയങ്ങളെ ഭാഷാപരവും സാംസ്കാരികവുമായ വിശകലനങ്ങള്‍ക്ക് വിധേയമാക്കുന്നു.
-
അപൂര്‍വ്വ വാമൊഴികള്‍ രേഖപ്പെടുത്തുകയും അവ ചേര്‍ത്ത് ബുള്ളറ്റിനുകള്‍ പ്രസിദ്ധീകരിക്കുകയും ചെയ്യുന്നു.
-
നാടന്‍ കലകളുടെ വീഡിയോ, ഓഡിയോ റെക്കോര്‍ഡുകള്‍ തയ്യാറാക്കുന്നു.
ഭാഷാശാസ്ത്രവും ഭാഷാചരിത്രവും (MAL6B11)
-
പുതിയ ഭാഷാശാസ്ത്ര സിദ്ധാന്തങ്ങളുടെ വെളിച്ചത്തില്‍ മലയാളഭാഷയെ പഠനവിധേയമാക്കുന്നു.
-
പ്രാദേശിക ഭാഷാഭേദ പദങ്ങള്‍ ശേഖരിക്കുകയും അവയുടെ നിഘണ്ടു തയ്യാറാക്കുകയും ചെയ്യുന്നു.
-
സിനിമ, ടെലിവിഷന്‍, ഓണ്‍ലൈന്‍ വീഡിയോകള്‍, സോഷ്യല്‍ മീഡിയ എന്നീ നവമാദ്ധ്യമങ്ങളിലെ ഭാഷാരീതികളെ പഠനവിധേയമാക്കുന്നു.
-
മലയാളം ടൈപ്പിങ്ങില്‍ പ്രായോഗിക പരിശീലനം നേടുന്നു.
-
മാതൃഭാഷാ പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കുന്നു.
ഗദ്യസാഹിത്യം (MAL6B12)
-
മലയാളത്തിലെ പുതിയ ഗദ്യമാതൃകകളില്‍ രചനകള്‍ നടത്തുന്നു.
-
പ്രാചീന മലയാള ദഗ്യരൂപങ്ങളെ താരതമ്യ വിശകലനത്തിന് വിധേയമാക്കുകയും അവയില്‍ നിന്ന് ഉരുത്തിരിയുന്ന സാംസ്കാരികവും ചരിത്രപരവുമായ ഘടകങ്ങളെ രേഖപ്പെടുത്തുകയും ചെയ്യുന്നു.
-
മലയാളഗദ്യത്തിന്‍റെ വളര്‍ച്ചയുടെ ചരിത്രത്തില്‍ പ്രാദേശികമായ ഗദ്യമാതൃകകളെക്കൂടി ഉള്‍പ്പെടുത്താന്‍ അവയുടെ ശേഖരണം നടത്തുന്നു.
പൌരസ്ത്യ സിദ്ധാന്തങ്ങള്‍ (MAL6B13)
-
പൌരസ്ത്യ കാവ്യ സിദ്ധാന്തങ്ങളുടെ വെളിച്ചത്തില്‍ മലയാള രചനകളെ നിരൂപണം ചെയ്യുന്നു.
-
ഭാരതീയ സൌന്ദര്യസിദ്ധാന്തങ്ങളെ സിനിമ, സോഷ്യല്‍ മീഡിയ ആക്റ്റിവിറ്റികള്‍, നവമാദ്ധ്യമസാഹിത്യം എന്നിവയില്‍ പ്രയോഗിച്ച് പഠനം നടത്തുന്നു.
-
സിനിമാ ഗാനങ്ങള്‍, മാപ്പിളപ്പാട്റ്റുകള്‍, നാടന്‍ പാട്റ്റുകള്‍ എന്നിവയിലെ വൃത്തം, അലങ്കാരം എന്നിവയെക്കുറിച്ച് പഠനം നറ്റത്തുന്നു.
നവസംസ്കാര പഠനങ്ങള്‍ (MAL6B14)
-
സംസ്കാരപഠനത്തിന്‍റെ ശ്രദ്ധയില്‍ വരാത്ത പ്രാദേശികത്തനിമകളെയും ജനപ്രിയ ജീവിതരീതികളെയും കുറിച്ച് പഠനം നറ്റത്തുന്നു.
-
കേരളത്തിലെ പ്രാദേശിക വാട്സാപ്പ് ഗ്രൂപ്പുകള്‍, കുടുംബ സംഗമങ്ങള്‍ എന്നിവയുടെ സാംസ്കാരികമായ പ്രത്യേകതകളെക്കുറീച്ച് സംസ്കാരപഠനത്തിന്‍റെ രീതിശാസ്ത്രമനുസരിച്ച് പഠനം നറ്റത്തുന്നു.
-
ദലിത് വിഭാഗങ്ങളുടെ കല, സാംസ്കാരിക സവിശേഷതകള്‍ എന്നിവയെക്കുറിച്ച് സത്താപരമായ അന്വേഷണങ്ങള്‍ നടത്തില്‍ രേഖകള്‍ തയ്യാറാക്കുന്നു.
-
പ്രാദേശിക ചെറുത്തുനില്‍പ്പുകളുടെ ചരിത്രം രചിക്കുന്നു.
ഗവേഷണ രീതി ശാസ്ത്രം (MAL6BI 6)
-
വിദ്യാര്‍ത്ഥികളില്‍ ഗവേഷണാഭിമുഖ്യം യുക്തിഭദ്രമായ വിശകലനശേഷിയും ഉണ്ടാകുന്നു.
-
അക്കാദമികമായ എഴുത്തുഭാഷയും രീതിശാസ്ത്രവും പരിചയിക്കുന്നു.
-
സാഹിത്യ സാംസ്കാരിക ഗവേഷണ പഠനങ്ങളില്‍ ഇടപെടുകയും ഉചിതമായ രീതിയില്‍ പ്രയോഗിക്കുകയും ചെയ്യുന്നു.
-
അക്കാദമിക പഠനങ്ങളുടെ വിവിധ രീതിശാസ്ത്രങ്ങളനുസരിച്ച് സാമാന്യമായ അറിവ് നേടുന്നു.
സൈബര്‍ മലയാളം (MAL6B19, ഇലക്ടീവ് 3)
-
സൈബര്‍ രചനകള്‍ പ്രസിദ്ധീകരിക്കുന്നു.
-
സൈബര്‍ രചനകളുടെ എഡിറ്റിങ്ങില്‍ പരിശീലനം നേടുന്നു.
-
മലയാളം കമ്പ്യൂട്ടിങ്ങില്‍ പ്രായോഗികമായ പരിശീലനം നേടുന്നു.
-
ഇന്‍റര്‍നെറ്റ് ഉള്ളടക്കനിര്‍മ്മിതിയില്‍ പ്രായോഗിക പരിശീലനം നേടുകയും നല്‍കുകയും ക്രിയാത്മകമായ ഇടപെടലുകള്‍ നടത്തുകയും ചെയ്യുന്നു.
-
മലയാളം ടൈപ്പിംഗ് പരിശീലിക്കുന്നു
ഓപ്പണ്‍ കോഴ്സ്
സാഹിത്യവും സര്‍ഗ്ഗാത്മകരചനയും (MAL5D02)
-
സര്‍ഗ്ഗാത്മക രചനകളില്‍ ഏര്‍പ്പെടുന്നു.
-
പുസ്തകപ്രസാധനരംഗത്ത് പ്രായോഗിക പരിശീലനം നേടുന്നു.
-
സര്‍ഗ്ഗാത്മക കൃതികളുടെ എഡിറ്റിംഗ് രംഗത്ത് പരിശീലനം നേടുന്നു.
-
ക്രിയേറ്റീവ് റൈറ്റിംഗ് ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നു.