സമാവേശ് : സഹൃദയയുടെ വ്യത്യസ്തമായ ക്രിസ്തുമസ് ആഘോഷം
കൊടകര : സഹൃദയ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ വ്യത്യസ്തമായ ക്രിസ്തുമസ് ആഘോഷം സംഘടിപ്പിച്ചു. കോളേജ് സ്റ്റുഡൻ്റ് കൗൺസിലിൻ്റെയും ഐ.ക്യു. എ.സിയുടെയും എൻ എസ്. എസ്. യൂണിറ്റിൻ്റെയും ഹ്യൂമൻ എക്സലൻസ് ഡിപ്പാർട്ട്മെൻ്റിൻ്റെയും നേതൃത്വത്തിൽ ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികളോടൊപ്പമാണ് ക്രിസ്തുമസ് ആഘോഷം സംഘടിപ്പിച്ചത്. മഡോണ പോട്ട, ശാന്തി ഭവൻ ചാലക്കുടി, ആശാഭവൻ പടവരാട് എന്നീ മൂന്ന് സ്പെഷൽ സ്കൂളുകളിൽ നിന്നായി നൂറ്റി ഇരുപത് വിദ്യാർഥികളും ഇരുപതോളം അധ്യാപകരും സഹൃദയയിലെത്തി. സ്പെഷൽ സ്കൂളിലെ കുട്ടികളെ സഹൃദയ കോളേജിലേക്ക് ക്ഷണിച്ചുകൊണ്ടുവന്ന് അവരുടെ കലാപരിപാടികൾക്കും സഹൃദയ വേദിയൊരുക്കി. അതിഥികളെ സന്തോഷിപ്പിക്കുന്നതിനായി സഹൃദയ കോളേജിലെ വിദ്യാർത്ഥികളുടെ കലാപ്രകടനങ്ങളും മാജിക് ഷോയും സംഘടിപ്പിച്ചു. തുടർന്ന് ക്രിസ്തുമസ് സമ്മാനങ്ങളും വിതരണം ചെയ്തു. പഠനത്തോടൊപ്പം വിദ്യാർഥികൾക്ക് സമൂഹവുമായി ഇടപഴകുവാനുള്ള സഹൃദയയുടെ ശ്രമമാണ് സമാവേശ്. സഹൃദയ കോളേജ് എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. ഫാ. ഡേവിസ് ചെങ്ങിനിയാടൻ ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ പ്രിൻസിപ്പൽ ഡോ. ജോയ് കെ.എൽ, വൈസ് പ്രിൻസിപ്പൽ ഡോ. കെ. കരുണ, സ്റ്റുഡൻ്റ് കൗൺസിൽ ചെയർപേഴ്സൺ മെറിൻ ബേബി, ഫിനാൻസ് ഓഫീസർ റവ. ഫാ.ആൻ്റോ വട്ടോലി, റവ. Sr. ട്രിജ FCC, റവ. Sr. ക്രിസെറ്റ് FCC, റവ. Sr.ഫ്ലവർ CMC, മിസ്.റോസലിൻഡ് മാഞ്ഞൂരാൻ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു .









