സഹൃദയയിൽ പ്ലസ് ടു വിദ്യാർഥികൾക്ക് അനുമോദനം
കൊടകര: സഹൃദയ കോളേജ് ഓഫ് അഡ്വാൻസ് സ്റ്റഡീസ് (ഓട്ടോണമസ്) പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്ന പരിപാടി സംഘടിപ്പിച്ചു. ഇരിഞ്ഞാലക്കുട രൂപത ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ അധ്യക്ഷനായ യോഗം ചാലക്കുടി എംഎൽഎ ടി.ജെ സനീഷ് കുമാർ ഉദ്ഘാടനം ചെയ്തു. സാമൂഹ്യബോധമുള്ള, ഉത്തരവാദിത്തമുള്ള ഒരു പുതുതലമുറയായി അഭിമാന വിജയം നേടിയ വിദ്യാർഥികൾ ഉയർന്നു വരട്ടെ എന്ന് ഉദ്ഘാടന പ്രസംഗത്തിൽ എം.എൽ.എ. ആശംസിച്ചു. സ്വപ്നസാക്ഷാത്കാരത്തിനായി കഠിനമായി അധ്വാനിക്കാൻ ആഹ്വാനം ചെയ്ത ബിഷപ്പ് ഭാവിയുടെ വാഗ്ദാനങ്ങളാണിവരെന്ന് അഭിപ്രായപ്പെട്ടു.
സ്റ്റേറ്റ്, സിബിഎസ്ഇ, ഐ സ് ഇ സിലബസുകളിൽ പരീക്ഷയെഴുതി മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളാണ് ചടങ്ങിൽ പങ്കെടു ത്തത്. തുടർന്ന് ജോമി പി. ൽ. ന്‍റെ നേതൃത്വത്തിൽ കരിയർ ഗൈഡൻസ് ക്ലാസും വിദ്യാർത്ഥികളുടെ കലാപരിപാടികളും അരങ്ങേറി. ജില്ലയിൽ പ്ലസ്ടു പരീക്ഷയിൽ നൂറ് ശതമാനം വിജയം നേടിയ സ്കൂളുകളെ ചടങ്ങിൽ അഭിനന്ദിച്ചു. പ്ലസ്ടു പരീക്ഷയിൽ മുഴുവൻ മാർക്കും നേടിയ കൃഷ്ണരാജ് എ . ആർ (കമ്പ്യൂട്ടർ സയൻസ്), അപർണ അജിത് (ബയോ മാത്തമാറ്റിക്സ്), ഗായത്രി വി.വി. (ബയോ മാത്തമാറ്റിക്സ്) ഫദ്‌വ ഫാത്തിമ (ഹ്യുമാനിറ്റീസ്) എന്നീ വിദ്യാർഥികളെ യോഗത്തിൽ പ്രത്യേകം അഭിനന്ദിച്ചു. മോൺസിന്യൂർ വിൽസൺ ഈരത്തറ, സഹൃദയ കോളേജ് എക്സിക്യൂട്ടീവ് ഡയറക്ടർ റവ. ഡോ. ഡേവിസ് ചെങ്ങിനിയാടൻ, പ്രിൻസിപ്പൽ ഡോ. ജോയ് കെ. എൽ, വൈസ് പ്രിൻസിപ്പൽ ഡോ. കരുണ കെ., ഫിനാൻസ് ഓഫീസർ റവ. സിബിൻ വാഴപ്പിള്ളി ഡീൻ ഓഫ് ഇന്‍റർ നാഷണൽ അഫയേഴ്സ് പ്രൊഫ. തോമസ് വി.ജെ, പ്രോഗ്രാം കൺവീനർ മിസ്. ആശ സുധീഷ് എന്നിവർ ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ചു.









