സഹൃദയ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ 2021- 2024 ബാച്ച് ബിരുദവിദ്യാർഥികളുടെ കോൺവൊക്കേഷൻ ചടങ്ങ് സംഘടിപ്പിച്ചു. തിരൂർ തുഞ്ചത്ത് എഴുത്തച്ഛൻ മലയാളം സർവകലാശാലയുടെ വൈസ് ചാൻസലർ ഡോ. എൽ. സുഷമ ബിരുദദാനം നടത്തി. ഇരിഞ്ഞാലക്കുട രൂപതാ ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ, സഹൃദയ കോളേജ് മാനേജർ മോൺ. വിൽസൺ ഈരത്തറ, കോളേജ് എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. ഫാ. ഡേവീസ് ചെങ്ങിനിയാടൻ, പ്രിൻസിപ്പൽ ഡോ. ജോയ് കെ എൽ., വൈസ്പ്രിൻസിപ്പൽ ഡോ. കെ. കരുണ, ഫിനാൻസ് ഓഫീസർ റവ. ഫാ. ആന്റോ വട്ടോലി, വിവിധ വകുപ്പധ്യക്ഷൻമാർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.