തീയതി: 30-07-2021

കടല്വായന – വായനയുടെ മറുലോകം എന്ന ശീര്‍ഷകത്തില്‍ സഹൃദയ മലയാളവിഭാഗം കടല്വായനയുടെ രണ്ടാം വായന 2021 ജൂലൈ 30, വെള്ളിയാഴ്ച 14:00 മണിമുതല്‍ 15:00 മണിവരെ സംഘടിപ്പിച്ചു. രണ്ടാം വര്‍ഷ, മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. ഗൂഗിള്‍ മീറ്റ് വഴി നടന്ന പരിപാടിയില്‍ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥി എം.പി. ജസീല വൈക്കം മുഹമ്മദ് ബഷീറിന്റെ ശബ്ദങ്ങള്‍ എന്ന കൃതിയെ മുന്‍നിര്‍ത്തി ‘ശബ്ദങ്ങളുടെ ശബ്ദം’ എന്ന ശീര്‍ഷകത്തില്‍ അവതരണം നടത്തി.









