മഴ വിചാരങ്ങളിലൂടെ പ്രഭാഷണ പരമ്പരയ്ക്ക് ശുഭാരംഭം
സഹൃദയ കോളേജ് ഓഫ് അഡ്വാന്‍സ് സ്റ്റഡീസ്, മലയാള വിഭാഗം നടത്തുന്ന സഹിതം ദേശീയ പ്രഭാഷണ പരമ്പരയുടെ ഉദ്ഘാടനവും ആരംഭ പ്രഭാഷണവും 2021 ജൂണ്‍ 18 ഉച്ചയ്ക്ക് 1.30 ന് നടന്നു. മഹാമാരിക്കാലത്തെ നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ ഗൂഗിള്‍ മീറ്റ് പ്ലാറ്റ്ഫോമിലാണ് ഉദ്ഘാടനം നടന്നത്. കോളേജ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ റെവ.ഫാ.ഡോ. ഡേവിസ് ചെങ്ങിനിയാടന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പ്രശസ്ത സാഹിത്യകാരിയും, അധ്യാപികയും ആയ ഡോ മ്യൂസ് മേരി ജോര്‍ജ് പ്രഭാഷണ പരമ്പര ഉദ്ഘാടനം ചെയ്തു.മഴ സാഹിത്യം സിനിമ എന്നീ വിഷയങ്ങളെ അധികരിച്ച് ആദ്യ പ്രഭാഷണം ടീച്ചർ നിര്‍വഹിച്ചു. കോളേജ് പ്രിന്‍സിപ്പല്‍ ഡോ മാത്യു പോള്‍ ഊക്കൻ, വൈസ് പ്രിന്‍സിപ്പല്‍ ഡോ റാണി എം ജെ എന്നിവര്‍ യോഗത്തില്‍ സന്നിഹിതരായിരുന്നു. മലയാള വിഭാഗം അധ്യാപകര്‍ വിദ്യാര്‍ത്ഥികള്‍ പൂര്‍വ വിദ്യാര്‍ത്ഥികള്‍
ഗവേഷണ വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ പങ്കെടുത്തു..