മലയാളവിഭാഗത്തിൻ്റെ നേതൃത്വത്തിൽ ബി.എ മലയാളം , എം.എ. ഇംഗ്ലീഷ് വിദ്യാർഥികൾക്കായി ഗവേഷണരീതിശാസ്ത്രത്തിൽ ഒരു അർധദിനസെമിനാർ സംഘടിപ്പിച്ചു. ശ്രീകൃഷ്ണ കോളേജ് മലയാളവിഭാഗം അസിസ്റ്റൻ്റ് പ്രൊഫസറായ ഡോ. മിഥുൻ കെ.എസ് . പ്രഭാഷണം നടത്തി. മലയാളത്തിലെയും ഇംഗ്ലീഷിലെയും അധ്യാപകരും ചടങ്ങിൽ പങ്കെടുത്തു.








