സഹൃദയ മലയാളവിഭാഗത്തിൻ്റെ നേതൃത്വത്തിൽ ജൂൺ 5 ന് പരിസ്ഥിതിയും സാഹിത്യവും എന്ന പേരിൽ സിംപോസിയം നടത്തി അന്താരാഷ്ട്ര പരിസ്ഥിതിദിനം സമുചിതമായി ആഘോഷിച്ചു. കവിയും ഇംഗ്ലീഷ് വകുപ്പ് മേധാവിയും ഐ.ക്യു എ. സി കോർഡിനേറ്ററുമായ മിസ്. ഷീന സാറാ വിന്നി മുഖ്യപ്രബന്ധം അവതരിപ്പിച്ചു. തുടർന്ന് മിസ് . ധന്യ.പി ബിയും മിസ്. സൂര്യ പി.വിയും പ്രബന്ധാവതരണങ്ങൾ നടത്തി .
മലയാളം അസോസിയേഷൻ സെക്രട്ടറി മിസ് . ലയ ജിയോ സ്വാഗത പ്രസംഗം നടത്തി. മൂന്നാം വർഷ ബി. എ. മലയാളം വിദ്യാർഥി മീനാക്ഷി , രണ്ടാം വർഷ ബി. എ. മലയാളം വിദ്യാർഥി ശ്രീഹരി ഇ.ജി എന്നിവർ കാവ്യാലാപനം നടത്തി. മലയാളം വകുപ്പധ്യക്ഷ ഡോ . സ്വപ്ന. സി . കോമ്പാത്ത് നന്ദി പ്രകാശിപ്പിച്ചു.








