സഹൃദയ മലയാളവിഭാഗവും മാതൃഭൂമി ആഴ്ചപതിപ്പുമായി സഹകരിച്ച് വായനക്കൂട്ടം സംഘടിപ്പിച്ചു. ഇതനുസരിച്ച് പത്തു ലക്കത്തെ മാതൃഭൂമി ആഴ്ചപതിപ്പ് തെരഞ്ഞെടുക്കപ്പെട്ട പന്ത്രണ്ട് വിദ്യാർത്ഥികൾക്ക് സൗജന്യമായി ലഭിക്കും. തുടർന്ന് മാതൃഭൂമി എഡിറ്റർ ശ്രീ സുഭാഷ് ചന്ദ്രനുമായി വിദ്യാർഥികൾക്ക് സംവദിക്കാനുള്ള അവസരവുമൊരുക്കും. വായനക്കൂട്ടത്തിൻ്റെ ഉദ്ഘാടനം ജൂലൈ 2 ന് 2 മണിക്ക് ഔലാ മാഗ്നയിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പൽ ഡോ. ജോയ് കെ.എൽ നിർവഹിച്ചു.








