സഹൃദയ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് മലയാളവിഭാഗം സർവ്വ മംഗള അസോസിയഷനും അക്ഷരം സദസ്സുമായി ചേർന്ന്  ശബ്ദാർത്ഥം  ഏകദിന കവിതാശില്പശാല സംഘടിപ്പിച്ചു. കവി ഡോ. പി.ബി. ഹൃഷികേശൻ ശില്പശാലയും അക്ഷരം സദസ്സും ഉദ്ഘാടനം ചെയ്തു. തുടർന്ന് എഴുത്തിലെ വഴികൾ എന്ന വിഷയത്തിൽ ക്ലാസെടുത്തു. കവിയും സാംസ്കാരികപ്രവർത്തകനുമായ രാജൻ നെല്ലായി വാക്കും കവിതയും എന്ന വിഷയത്തിൽ ക്ലാസെടുത്തു. തുടർന്ന് കവി ശ്രീജ നടുവം കവിത കാലം അനുഭവം എന്ന സെഷനിൽ രചനാപരിശീലനവും നൽകി. സഹൃദയ കോളേജ് എക്സിക്യൂട്ടീവ് ഡയറക്ടർ റവ.ഡോ. ഡേവിസ് ചെങ്ങിനിയാടൻ അധ്യക്ഷനായിരുന്ന ചടങ്ങിൽ  അസോസിയേറ്റ് എക്സിക്യൂട്ടീവ് ഡയറക്ടർ റവ. ഡോ. ജോജി കല്ലിങ്കൽ, പ്രിൻസിപ്പൽ ,. ജോയ്. കെ.എൽ , വൈസ് പ്രിൻസിപ്പൽ ഡോ. കെ. കരുണ , ഡീൻ ഓഫ് സ്റ്റുഡൻ്റ് അഫയേഴ്സ് പ്രൊഫ. ഡോ. സനിൽ രാജ്, മലയാളവിഭാഗം അധ്യക്ഷ ഡോ. സ്വപ്ന. സി. കോമ്പാത്ത്, അക്ഷരം സദസ്സ് സ്റ്റാഫ് കോർഡിനേറ്റർ മിസ്. ആരാധിക . ടി.വി., സ്റ്റുഡൻ്റ് കോർഡിനേറ്റർ മിസ്. ഭദ്രമോഹൻദാസ് എന്നിവർ പങ്കെടുത്തു.
Published On: July 21st, 2025Categories: Malayalam Department Activities

Share This Story, Choose Your Platform!