സഹൃദയ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് (ഓട്ടോണമസ് ) മലയാള വിഭാഗം പുസ്തക ചർച്ച സംഘടിപ്പിച്ചു.ബിഗ് ബോസ് താരം അനീഷ് ടി എ എഴുതി മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച കതിരാളൻ എന്ന നോവലിൻ്റെ ചർച്ചയായിരുന്നു സംഘടിപ്പിച്ചത്.കോളേജ് എക്സിക്യൂട്ടീവ് ഡയറക്ടർ റവ. ഡോ. ജോജി കല്ലിങ്ങൽ, പ്രിൻസിപ്പൽ ഡോ. ജോയ് കെ .എൽ , IQAC കോർഡിനേറ്റർ മിസ്. ഷീന സാറ വിന്നി എന്നിവർ പരിപാടിയിൽ പങ്കെടുത്തു സംസാരിച്ചു .നോവലിസ്റ്റും വിദ്യാർഥികളും തമ്മിൽ ചർച്ച നടത്തി.മലയാളവിഭാഗം അസിസ്റ്റൻറ് പ്രൊഫസർ മിസ്. ധന്യ പി ബി , അസോസിയേഷൻ സെക്രട്ടറി ലയ ജിജോ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി








